പോലീസ് സ്റ്റേഷനില്‍ ഒളികാമറ വച്ച് വനിതാ പോലീസ് വസ്ത്രം മാറുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയ പോലീസുകാരന്‍ പിടിയില്‍. ഇടുക്കി വണ്ടിപ്പെരിയാര്‍ പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫിസര്‍ വൈശാഖാണ് പിടിയിലായത്. വണ്ടിപ്പെരിയാര്‍ പോലീസ് സ്റ്റേഷനോട് ചേര്‍ന്ന് വനിത പോലീസുകാര്‍ വസ്ത്രം മാറുന്ന സ്ഥലത്താണ് വൈശാഖ് ഒളി കാമറ സ്ഥാപിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയത്.
|
കഴിഞ്ഞദിവസമാണ് സംഭവം പുറത്തറിയുന്നത്. ഇങ്ങനെ പകര്‍ത്തിയ ദൃശ്യം കാണിച്ച് വനിതാ പോലീസ് ഉദ്യോഗസ്ഥയെ ഇയാള്‍ ഭീഷണിപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് വനിതാ പോലീസ് ഉദ്യോഗസ്ഥ വനിത സെല്ലില്‍ പരാതി നല്‍കി. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് വൈശാഖിനെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
അന്വേഷണത്തില്‍ വണ്ടിപ്പെരിയാര്‍ പോലീസ് സ്റ്റേഷനില്‍ നേരത്തെ ജോലി ചെയ്തിട്ടുള്ള കൂടുതല്‍ വനിതാ പോലീസ് ഉദ്യോഗസ്ഥരുടെയും ചിത്രങ്ങള്‍ ഇയാള്‍ പകര്‍ത്തിയതായി കണ്ടെത്തി. വനിതാ പോലീസുകാര്‍ വസ്ത്രം മാറുന്ന മുറിയില്‍ സ്ഥാപിച്ച ഓളികാമറ ഇയാളുടെ മൊബൈല്‍ ഫോണുമായി ബന്ധപ്പെടുത്തിയിരുന്നതായി പോലീസ് കണ്ടെത്തി.


