29
Jun 2025
Mon
29 Jun 2025 Mon
Dr Shamsheer Vayalil announced 6 crore aid for plane crash victim medical students family

അഹമ്മദാബാദില്‍ എയര്‍ ഇന്ത്യ വിമാനം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ മരിച്ച മെഡിക്കല്‍ വിദ്യാര്‍ഥികളുടെ കുടുംബങ്ങള്‍ക്ക് ഒരു കോടി രൂപം ധനസഹായം പ്രഖ്യാപിച്ച് ബുര്‍ജീല്‍ ഹോള്‍ഡിങ് ചെയര്‍മാനും വിപിഎസ് ഹെല്‍ത് മാനേജിങ് ഡയറക്ടറുമായ ഡോ. ഷംഷീര്‍ വയലില്‍.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കഴിഞ്ഞദിവസമാണ് 242 പേരുമായി പറന്നുയര്‍ന്നതിനു പിന്നാലെ അഹമ്മദാബാദ്-ലണ്ടന്‍ വിമാനം തകര്‍ന്നുവീണത്. ബിജെ മെഡിക്കല്‍ കോളജിന്റെ ഹോസ്റ്റലിന്റെ മുകളിലായിരുന്നു വിമാനം തകര്‍ന്നുവീണത്. അപകടത്തില്‍ ഒരു യാത്രക്കാരനൊഴികെ 241 പേരാണ് മരിച്ചത്. വിമാനം തകര്‍ന്നുവീണ് അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികളടക്കം 29 മറ്റുള്ളവരും മരിച്ചിരുന്നു.

അപകടത്തില്‍ പരിക്കേറ്റ് ചികില്‍സയില്‍ കഴിയുന്ന അഞ്ചുമെഡിക്കല്‍ വിദ്യാര്‍ഥികളുടെ കുടുംബങ്ങള്‍ 20 ലക്ഷം രൂപ വീതവും ഡോ.ഷംഷീര്‍ വയലില്‍ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ബിജെ മെഡിക്കല്‍ കോളജിലെ ജൂനിയര്‍ ഡോക്ടര്‍മാരുടെ അസോസിയേഷന്‍ മുഖേനയാണ് ധനസഹായം കൈമാറുക.

ALSO READ: യൂസുഫലിയുടെ പ്രവാസത്തിന്റെ അമ്പതാം വാർഷിക ഭാ​ഗമായി 50 കുട്ടികളിൽ സൗജന്യ ഹൃദയശസ്ത്രക്രിയ നടത്തുമെന്ന് ഡോ.ഷംഷീർ വയലിൽ

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക