05
Jun 2025
Tue
05 Jun 2025 Tue
iran attack mosad site

തെഹ്‌റാന്‍: റഡാറുകള്‍ക്കും അത്യാധുനിക വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ക്കും തിരിച്ചറിയാന്‍ കഴിയാത്ത പുതിയ മിസൈല്‍ ഉപയോഗിച്ച് ഇറാന്‍. (Iran says it used new, undetectable missile in strike on Mossad site) ഇസ്രായേല്‍ ചാരശൃംഖലയായ മൊസാദിന്റെ പ്രവര്‍ത്തന കേന്ദ്രത്തില്‍ ബോംബിടാന്‍ ഇറാന്‍ ഉപയോഗിച്ചത് ഇത്തരത്തിലുള്ള മിസൈലാണെന്ന് ഇറാന്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇതാദ്യമായാണ് ഇത്തരത്തിലൊരു മിസൈല്‍ ഇറാന്‍ പരീക്ഷിക്കുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇന്നത്തെ ആക്രമണത്തില്‍ ഞങ്ങള്‍ ഉപയോഗിച്ചത് ട്രാക്ക് ചെയ്യാനോ തടയാനോ സാധിക്കാത്ത മിസൈലുകളാണ്” – പ്രതിരോധ മന്ത്രാലയം വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ റസാഖ് തലായി നിക് പറഞ്ഞു. ശത്രുക്കളെ സംബന്ധിച്ചിടത്തോളം അപ്രതീക്ഷിതമായിരുന്നു ഇത്. ഇത്തരത്തിലുള്ള കൂടുതല്‍ സര്‍പ്രൈസുകള്‍ ഇനിയും പ്രതീക്ഷിക്കാമെന്നും അദ്ദേഹം പറഞ്ഞു.

ഇസ്രായേലിന്റെ ശക്തമായ പ്രതിരോധ വലയങ്ങളെ ഭേദിച്ച് ഒട്ടും ഉന്നം തെറ്റാതെയാണ് മിസൈലുകള്‍ ലക്ഷ്യത്തില്‍ പതിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മേഖലയിലെ ഏറ്റവും മികച്ച ഇന്റലിജന്‍സ്, സുരക്ഷാ സംവിധാനമുണ്ടെന്ന് വമ്പ് നടിക്കുന്ന ഇസ്രായേല്‍ എത്രമാത്രം ദുര്‍ബലമാണെന്ന് ഇപ്പോള്‍ വ്യക്തമായി. മൊസാദിന്റെ കേന്ദ്രത്തില്‍ നേരിട്ടാണ് മിസൈല്‍ പതിച്ചത്.

ALSO READ: എയര്‍ ഇന്ത്യ ഇന്ന് റദ്ദാക്കിയത് ആറ് അന്താരാഷ്ട്ര സര്‍വീസുകള്‍

നീണ്ടുനില്‍ക്കുന്ന ഒരു യുദ്ധം ഇസ്രായേലിന് താങ്ങാനാവില്ല. അവരുടെ 75 വര്‍ഷത്തെ ചരിത്രത്തില്‍ നിന്ന് ഇക്കാര്യം വ്യക്തമാണെന്നും തലായി നിക് പറഞ്ഞു. ഇസ്രായേല്‍ അവരുടെ അത്യാധുനിക സംവിധാനങ്ങളെല്ലാം ഇപ്പോള്‍ തന്നെ പറത്തെടുത്തു കഴിഞ്ഞു. എന്നാല്‍, ഞങ്ങളുടെ സാങ്കേതിക വിദ്യയില്‍ ഭൂരിഭാഗവും ഇപ്പോഴും വിന്യസിച്ചിട്ട് പോലുമില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.