29
Jun 2025
Fri
29 Jun 2025 Fri
The fight between Kollam Sudhi's ex-wives is a topic of discussion on social media

വാഹനാപകടത്തില്‍ മരിച്ച മിമിക്രി താരവും നടനുമായ കൊല്ലം സുധിയുടെ ഭാര്യയായിരുന്ന രേണു സുധിയാണ് ഈയടുത്തായി സോഷ്യല്‍ മീഡിയയിലെ സജീവ ചര്‍ച്ച. സുധിയുടെ മരണത്തിന് പിന്നാലെ സോഷ്യല്‍മീഡിയയില്‍ സജീവമാകുകയും മറ്റൊരു വിവാഹം കഴിക്കുകയും ചെയ്തതോടെയാണ് രേണു ചര്‍ച്ചയായത്. എല്ലാ അധിക്ഷേപങ്ങളും ആരോപണങ്ങളും വരുമ്പോഴും അവഗണിച്ച് രേണു വീണ്ടും സോഷ്യല്‍മീഡിയയില്‍ പുതിയ ചിത്രങ്ങളും വിഡിയോകളും പങ്കുവയ്ക്കുകയുമാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൊല്ലം സുധിയുടെ കഴിഞ്ഞ കാലവുമായി ബന്ധപ്പെടുത്തിയും രേണുവിന് നേരെ ആക്ഷേപങ്ങള്‍ ഉയരുന്നുണ്ട്. സുധിയുടെ ആദ്യ ഭാര്യ മരിച്ചിട്ട് വര്‍ഷങ്ങളായി. സുധിയുമായി പിരിഞ്ഞ് കുറച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം അവര്‍ ആത്മഹത്യ ചെയ്യുകയായിരുന്നു. ആദ്യ ഭാര്യ ഉപേക്ഷിച്ച ശേഷമാണ് തന്റെ ജീവിതത്തിലേക്ക് രേണു വന്നതെന്ന് കൊല്ലം സുധി നേരത്തെ പറഞ്ഞിട്ടുണ്ട്. സുധിയുടെ ഇപ്പോഴത്തെ മകന്‍ ആദ്യ ഭാര്യയിലുണ്ടായതാണ്. ഇതിനിടെയാണ് സുധി വാഹനാപകടത്തില്‍ മരിച്ചത്.

എന്നാല്‍ സുധിയുടെ രണ്ടാം ഭാര്യ താനായിരുന്നെന്ന് അവകാശപ്പെട്ട് വീണ എന്ന സ്ത്രീ ഈയടുത്ത് രംഗത്തുവന്നതാണ് ഏറ്റവും പുതിയ വിവാദങ്ങള്‍ക്കിടയാക്കിയത്. തന്റെ ഭര്‍ത്താവായിരുന്നപ്പോള്‍ സുധി രേണുവുമായി ചാറ്റ് ചെയ്‌തെന്നും ഇവരുടെ ബന്ധം അറിഞ്ഞപ്പോള്‍ താന്‍ പിരിയുകയായിരുന്നെന്നുമാണ് വീണയുടെ വെളിപ്പെടുത്തല്‍.

നിയമപരമായി സുധിയെ വിവാഹം ചെയ്തിരുന്നതായി യൂഷ്വല്‍ സൈക്കോ എന്ന യൂട്യൂബ് ചാനലിലൂടെ രേണു പറഞ്ഞു. രേണു വിവാഹ സര്‍ട്ടഫിക്കറ്റ് എന്ന് പറഞ്ഞ് കാണിക്കുന്ന രേഖ വ്യാജമാണെന്നാണ് വീണയുടെ വാദം. രേണുവിന്റെ മാര്യേജ് സര്‍ട്ടിഫിക്കറ്റ് സംബന്ധിച്ച് അന്വേഷിച്ചപ്പോള്‍, അത് ഈയടുത്ത് ഉണ്ടാക്കിയതാണെന്ന് അറിയാന്‍ കഴിഞ്ഞതെന്നും വീണ പറയുന്നു. കൊല്ലം സുധിയുടെ കുടുംബത്തെ താന്‍ ബഹുമാനിക്കുന്നുണ്ടെന്നും അവരെക്കൊണ്ട് തനിക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ലെന്നും വീണ പറഞ്ഞു.

വീണയുടെ വാക്കുകള്‍:
രേണു തന്നെക്കുറിച്ച് മോശമായ കാര്യങ്ങള്‍ പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. ഞാന്‍ ഒരു ആര്‍ട്ടിസ്റ്റാണ്. വലിയെ സെലിബ്രിറ്റി അല്ലെങ്കിലും എന്നെ അറിയാവുന്ന ഒരുപാട് പേര്‍ ഉണ്ട്. രേണു മോശമായി സംസാരിച്ചു, എന്തുകൊണ്ടാണ് മിണ്ടാതിരിക്കുന്നതെന്ന് എന്നോട് പലരും ചോദിച്ചു. നിയമപരമായി നീങ്ങാനാണ് എനിക്ക് കിട്ടിയ ഉപദേശം. പരാതി കൊടുത്താല്‍ ഞങ്ങളില്‍ മാത്രം ഇത് ഒതുങ്ങും. എല്ലാവരും ഇതേക്കുറിച്ച് അറിയാന്‍ വേണ്ടിയാണ് മീഡിയകളില്‍ തുറന്ന് പറയുന്നത്. സുധിയുമായി അടുക്കും മുമ്പ് രേണു നേരത്തെ വിവാഹം ചെയ്തിരുന്നു. രേണു ഇപ്പോള്‍ താമസിക്കുന്ന വീടിനടുത്ത് എന്റെ കുറേ ഫ്രണ്ട്‌സുണ്ട്. രേണുവിന്റെ കുറേ സുഹൃത്തുക്കള്‍ എനിക്ക് മെസേജ് അയക്കുന്നുണ്ട്. എന്നാല്‍ രേണുവിന്റെ പഴയ കാലത്തെക്കുറിച്ച് അന്വേഷിക്കാന്‍ എനിക്ക് ഒട്ടും താല്‍പര്യമില്ല. സുധി ഇല്ലായിരുന്നെങ്കില്‍ രേണു എന്നസ്ത്രീ ഇല്ല. അവള്‍ സീറോയാണ്. നേരിട്ട് എന്നെങ്കിലും അവളെ കണ്ടാല്‍ അടിച്ച് അവളുടെ ചെവിക്കല്ല് ഞാന്‍ പൊട്ടിക്കും. അത് ഇനി ഏത് എത്ര വലിയ ആള്‍ക്കൂട്ടത്തിലാണെങ്കിലും ശരി. അതിന്റെ പേരില്‍ എത്ര കോടതി കയറിയിറങ്ങിയാലും എനിക്ക് പ്രശ്‌നമില്ല.

 

അതേസമയം, തനിക്കെതിരെ നെഗറ്റീവ് കമന്റ് ഇടുകയും വീഡിയോകള്‍ ഇറക്കുകയും ചെയ്യുന്നവര്‍ക്കെതിരെ രേണു സുധി രൂക്ഷമായി പ്രതികരിച്ച് രംഗത്തുവന്നു. തന്നെ നെഗറ്റീവ് പറയുന്നത് സുധിച്ചേട്ടനോടുളള സ്‌നേഹം കൊണ്ടല്ലെന്നും തന്റെ വളര്‍ച്ച കണ്ടിട്ടുളള കണ്ണുകടിയാണെന്നും രേണു പറയുന്നു. ഈ നെഗറ്റീവ് പറയുന്നവന്മാര്‍ സുധിച്ചേട്ടന്റെ മക്കള്‍ കഴിച്ചോ, അവര്‍ ഓണത്തിന് ഒരു തുണി ഉടുത്തോ എന്ന് തിരക്കിയോ എന്ന് രേണു ചോദിക്കുന്നു.

Renu Sudhi, the wife of Kollam Sudhi, a mimicry star and actor who died in a car accident, has been the talk of social media recently. Renu became active on social media after Sudhi’s death and got married again. Despite all the insults and accusations, Renu is once again sharing new pictures and videos on social media.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക