കൊല്ലം കുളത്തുപ്പുഴയില്‍ ഭാര്യയെ കുത്തിക്കൊന്നശേഷം കടന്നുകളഞ്ഞ ഭര്‍ത്താവ് തൂങ്ങിമരിച്ച നിലയില്‍. മനു ഭവനില്‍ സനുവിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
|
കഴിഞ്ഞ ദിവസമാണ് ഇയാള്‍ ഭാര്യ രേണുകയെ കത്രിക ഉപയോഗിച്ച് കുത്തി കൊന്ന ശേഷം കടന്നുകളഞ്ഞത്. ഇയാള്‍ക്കു വേണ്ടി തിരച്ചില്‍ നടത്തിവരുന്നതിനിടെയാണ് വീടിന് സമീപമുള്ള ആറ്റിന് കിഴക്കേക്കര യെമ്പോങ് ചതുപ്പിലെ വനത്തില്‍ മൃതദേഹം കണ്ടെത്തിയത്.
കഴുത്തിലും പുറത്തും അടിവയറ്റിലുമായി നിരവധി തവണയാണ് ഇയാള്‍ ഭാര്യയെ കുത്തിയത്. മദ്യപാനിയായ സനുവിന് ഭാര്യയെ സംശയമായിരുന്നുവെന്നും ഇയാള്‍ പലപ്പോഴും വീട്ടില്‍ വഴക്കുണ്ടാക്കിയിരുന്നതായും ബന്ധുക്കള്‍ പറയുന്നു.
ALSO READ: കൊല്ലത്ത് ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


