കൊല്ലം കുളത്തൂപ്പുഴയില്‍ ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു. കുളത്തൂപ്പുഴ സ്വദേശിനി രേണുക(38) ആണ് കൊല്ലപ്പെട്ടത്. കൃത്യശേഷം ഒളിവില്‍ പോയ ഭര്‍ത്താവ് സനു കുട്ടനു വേണ്ടി പോലീസ് തിരച്ചില്‍ തുടരുകയാണ്.
|
കത്രിക ഉപയോഗിച്ച് യുവതിയുടെ കഴുത്തിലും അടിവയറ്റിലുമാണ് സനു കുത്തിയത്. വെള്ളി ഉച്ചയ്ക്ക് 12 ഓടെയാണ് സംഭവം. കുടുംബ പ്രശ്‌നങ്ങളാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. സനു വിന് ഭാര്യയില്‍ സംശയ രോഗമുണ്ടായിരുന്നുവെന്ന് മുമ്പ് വഴക്കുണ്ടാക്കിയിരുന്നതായും ബന്ധുക്കള്‍ പറയുന്നു.
രേണുവിന്റെ നിലവിളി കേട്ട് ഓടിയെത്തിയ ബന്ധുക്കള്‍ യുവതിയെ ആശുപത്രിയിലെത്തിച്ചത്. ആദ്യം കുളത്തൂപ്പുഴ സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ച യുവതിയെ നില ഗുരുതരമായതിനാല്‍ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരിക്കുകയായിരുന്നു. മനു, മനീജ, മഞ്ജിമ, മണികണ്ഠന്‍ എന്നിങ്ങനെ നാലു മക്കളാണ് ദമ്പതികള്‍ക്കുള്ളത്.
ALSO READ: സ്‌കൂട്ടര്‍ യാത്രയ്ക്കിടെ വഴക്ക്; ഭര്‍ത്താവ് ഭാര്യയെ നടുറോഡില്‍ കുത്തിക്കൊന്നു


