കണ്ണൂരില്‍ തെരുവുനായയുടെ ആക്രമണത്തില്‍ പേവിഷബാധയേറ്റു ചികിത്സയിലായിരുന്ന അഞ്ചുവയസ്സുകാരന്‍ മരിച്ചു. തമിഴ്‌നാട് സേലം സ്വദേശികളുടെ മകനായ ഹരിത്താണ് മരിച്ചത്.
കുട്ടിയുടെ മുഖത്തായിരുന്നു നായയുടെ കടിയേറ്റത്. ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയിലെത്തിച്ച് വാക്‌സിന്‍ എടുത്തെങ്കിലും തുടര്‍ ഡോസുകള്‍ എടുക്കാനെത്തിയപ്പോള്‍ പേവിഷബാധ സ്ഥിരീകരിച്ചിരുന്നു.
|
കഴിഞ്ഞ 12 ദിവസമായി പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു കുട്ടി. മെയ് 31ന് പയ്യാമ്പലത്തെ വാടക ക്വാര്‍ട്ടേഴ്‌സിന് സമീപത്ത് വച്ചാണ് കുട്ടിക്ക് തെരുവുനായയുടെ കടിയേറ്റത്.
ALSO READ: കണ്ണൂരില്‍ അഞ്ചുവയസ്സുകാരന് പേവിഷബാധ
Related
Latest News
മുഹര്‍റം പൊതു അവധിയില്‍ മാറ്റം
- 23-Jun-2026
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


