16
Jun 2025
Wed
16 Jun 2025 Wed
5 year old boy in serious stage after infected rabies

കണ്ണൂരില്‍ തെരുവുനായയുടെ കടിയേറ്റ് അഞ്ച് വയസുകാരന് പേവിഷബാധ. അതീവ ഗുരുതരാവസ്ഥയിലുള്ള കുട്ടി പരിയാരം മെഡിക്കല്‍ കോളജിലെ വെന്റിലേറ്ററില്‍ ചികിത്സയിലാണ്. തമിഴ്‌നാട് സ്വദേശികളായ ദമ്പതികളുടെ മകനാണ് ചികില്‍സയില്‍ കഴിയുന്നത്. മെയ് 31ന് പയ്യാമ്പലത്ത് വച്ചാണ് കുട്ടിയെ തെരുവുനായയുടെ കടിയേറ്റത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വാക്‌സിനെടുത്തിരുന്നെങ്കിലും കണ്ണിന് താഴെയും മുഖത്തും കടിയേറ്റതിനാല്‍ പേവിഷബാധ വേഗത്തില്‍ തലച്ചോറിനെ ബാധിച്ചെന്നും വാക്‌സിന്‍ ഫലം കണ്ടില്ലെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. രണ്ടുദിവസം മുമ്പ് കുട്ടിയുടെ ആരോഗ്യനില വഷളായതോടെ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിക്കുകയും ഇവിടെ നടത്തിയ പരിശോധനയില്‍ പേവിഷബാധ സ്ഥിരീകരിക്കുകയുമായിരുന്നു.തുടര്‍ന്നാണ് കുട്ടിയെ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചത്.

ALSO READ: വളര്‍ത്തു നായ മാന്തിയിട്ട് വാക്‌സിനെടുത്തില്ല; ആലപ്പുഴയില്‍ 17കാരന്‍ പേവിഷബാധയേറ്റു മരിച്ചു

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക