അമ്മായിയുമായി അവിഹിത ബന്ധം പുലര്‍ത്തിയെന്നാരോപിച്ച് അനന്തരവനെ തല്ലിച്ചതച്ച അമ്മാവനും കൂട്ടരും ഇരുവരെയും വിവാഹം കഴിപ്പിച്ചു. ബിഹാറിലെ സുപൗള്‍ ജില്ലയില്‍ കഴിഞ്ഞയാഴ്ചയാണ് സംഭവം. 24കാരനായ മിത്‌ലേഷ് കുമാര്‍ മുഖിയ ആണ് കൂട്ടമര്‍ദ്ദനത്തിന് ഇരയായത്.
|
അമ്മാവന്‍ ശിവചന്ദ്ര മുഖിയയും സംഘവും തടി കഷ്ണങ്ങള്‍ കൊണ്ട് യുവാവിനെ ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് മിത് ലേഷ് കുമാര്‍ മുഖിയയെ കൊണ്ട് അമ്മായിയായ റിതാ ദേവിയുടെ നെറ്റിയില്‍ വരണമാല്യം ചാര്‍ത്തിച്ചു. റിതാ ദേവിക്കും സംഘത്തിന്റെ മര്‍ദ്ദനമേറ്റിട്ടുണ്ട്. മകനെ ആക്രമിക്കുന്നത് തടയാന്‍ ശ്രമിച്ച മിത് ലേഷിന്റെ മാതാപിതാക്കള്‍ക്കും മര്‍ദ്ദനമേറ്റു. വിവരമറിഞ്ഞ് പോലീസ് എത്തിയതോടെയാണ് മര്‍ദ്ദനം അവസാനിപ്പിച്ചത്. സംഘം ഓടിരക്ഷപെടുകയും ചെയ്തു.
ക്രൂരമര്‍ദ്ദനത്തിനിരയായ മിത് ലേഷിനെ ആദ്യം സമീപ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികില്‍സയ്ക്കായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണെന്നും ഭിംപുര്‍ സ്റ്റേഷന്‍ ഹൗസ് ഓഫിസറായ മിതിലേഷ് പാണ്ഡ്യ പറഞ്ഞു.
ALSO READ: ഭര്‍ത്താവിനെയും മകളെയും ഉപേക്ഷിച്ച് യുവതി അനന്തരവനൊപ്പം ഒളിച്ചോടി





