20
Jun 2025
Tue
20 Jun 2025 Tue
married woman eloped with nephew after leaves daughter with husband

ഭര്‍ത്താവിനെയും മകളെയും ഉപേക്ഷിച്ച് യുവതി കാമുകനായ അനന്തരവനൊപ്പം ഒളിച്ചോടി. ബിഹാറിലെ ജമുയി ജില്ലയിലെ ശിഖേരിയ ഗ്രാമത്തിലാണ് സംഭവം. ആയുഷി കുമാരിയാണ് ഭര്‍ത്താവ് വിശാല്‍ ദുബേയെയും മൂന്നുവയസ്സുകാരിയായ മകളെയും ഉപേക്ഷിച്ച് അനന്തരവനായ സചിന്‍ ദുബേയ്‌ക്കൊപ്പം ഒളിച്ചോടിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

2021ലായിരുന്നു ആയുഷിയും വിശാലും വിവാഹിതരായത്. ഇതിനിടെ ആയുഷി സചിനുമായി അടുപ്പത്തിലാവുകയായിരുന്നു. സാമൂഹിക മാധ്യമത്തിലൂടെ ചാറ്റിങ് തുടങ്ങി ഇരുവരും പിന്നീട് കൂടുതല്‍ അടുക്കുകയും ഇത് പ്രണയത്തിന് വഴിമാറുകയുമായിരുന്നു.

ജൂണ്‍ 15ന് ഇരുവരും ഒളിച്ചോടിയതാണ് വിവരം പുറത്തറിയുന്നത്. തുടര്‍ന്ന് ഭര്‍ത്താവ് പോലീസില്‍ പരാതി നല്‍കി. ഇതിനു പിന്നാലെ യുവതി ഭര്‍ത്താവില്‍ നിന്ന് വിവാഹമോചനം തേടി ജമുയി കോടതിയെ സമീപിച്ചു. മകളെ ഏറ്റെടുക്കാനും യുവതി വിസമ്മതിച്ചു. ജൂണ്‍ 20ന് സമീപത്തുള്ള ക്ഷേത്രത്തില്‍ വച്ച് ആയുഷിയും സചിനും വിവാഹിതരാവുകയും ചെയ്തു.

ഭാര്യക്ക് അതാണ് സന്തോഷമെങ്കില്‍ താനതിന് എതിരുനില്‍ക്കില്ലെന്നായിരുന്നു ഇതേക്കുറിച്ച് വിശാല്‍ പ്രതികരിച്ചത്. അതേസമയം ഭാര്യ തനിക്കെതിരായി ഉയര്‍ത്തിയ ആരോപണങ്ങള്‍ തെറ്റാണെന്നും തന്റെ അമ്മയോടും മകളോടും ആയുഷി മോശമായി പെരുമാറിയിരുന്നുവെന്നും വിശാല്‍ പറഞ്ഞു.

ALSO READ: ആറുമക്കളുടെ അച്ഛന്‍ ഇളയ മകന്റെ പ്രതിശ്രുതവധുവിനൊപ്പം ഒളിച്ചോടി

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക