16
Jul 2025
Mon
16 Jul 2025 Mon
Iran’s President Masoud Pezeshkian

ജൂണ്‍ 15ന് നടന്ന സുപ്രിം നാഷല്‍ സെക്യൂരിറ്റി കൗണ്‍സില്‍ യോഗത്തിന് നേരെ നടന്ന ഇസ്രായേല്‍ ആക്രമണത്തില്‍ ഇറാന്‍ പ്രസിഡന്റ് മസൂദ് പെഷസ്‌കിയാന് ചെറിയ പരിക്കേറ്റിരുന്നുവെന്ന് വെളിപ്പെടുത്തല്‍. (Iranian President injured while escaping Israeli attack) മുതിര്‍ന്ന ഇറാന്‍ ഉദ്യോഗസ്ഥനാണ് അല്‍ജസീറയോട് ഇക്കാര്യം വെളിപ്പെടുത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മന്ത്രിമാര്‍, ഉദ്യോഗസ്ഥര്‍, ജുഡീഷ്യറി എന്നീ വിഭാഗങ്ങളുടെ മേധാവികള്‍ പങ്കെടുത്ത യോഗത്തിനിടെയായിരുന്നു ആക്രമണം. ഉച്ചയ്ക്ക് തൊട്ടുമുമ്പായിരുന്നു മിസൈലുകള്‍ പതിച്ചത്.

പടിഞ്ഞാറന്‍ തെഹ്‌റാനിലെ ഒരു സര്‍ക്കാര്‍ കെട്ടിടത്തിന്റെ അണ്ടര്‍ ഗ്രൗണ്ടിലായിരുന്നു യോഗം. കെട്ടിടത്തിന്റെ അകത്തേക്കും പുറത്തേക്കുമുള്ള വഴികളിലാണ് ആദ്യം ആറ് മിസൈലുകള്‍ വന്ന് പതിച്ചത്. പുറത്തേക്ക് രക്ഷപ്പെടുന്നതിനുള്ള വഴികള്‍ അടക്കുകയും വായു സഞ്ചാരം തടയുകയുമായിരുന്നു ലക്ഷ്യം.

ALSO READ: ലീഗിന്റെ വയനാട് പുരനധിവാസ പദ്ധതി; പാഴ്‌ച്ചെലവ് ആറ് കോടി; പി കെ ബഷീറിനെതിരേ രൂക്ഷ വിമര്‍ശനം

സ്‌ഫോടനത്തിന് പിന്നാലെ വൈദ്യുതി ബന്ധം വിഛേദിക്കപ്പെട്ടിരുന്നു. എന്നാല്‍, നേരത്തേ ഒരുക്കിയിരുന്ന അടിയന്തര വാതില്‍ വഴി പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവര്‍ രക്ഷപ്പെടുകയായിരുന്നു. ഇതിനിടയിലാണ് പ്രസിഡന്റിന്റെ കാലിന് ചെറിയ പരിക്കേറ്റത്.

ഇസ്രായേല്‍ ഇത്ര കൃത്യമായി ആക്രമണം നടത്തിയതിന് പിന്നില്‍ ചാരന്മാരുടെ സഹായമുണ്ടോ എന്ന കാര്യം ഇറാന്‍ പരിശോധിച്ചു വരികയാണ്.

തനിക്കെതിരേ ആക്രമണം നടന്ന കാര്യം കഴിഞ്ഞയാഴ്ച്ച പെഷസ്‌കിയാന്‍ തന്നെ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. അവര്‍ തന്നെ അപായപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടുവെന്നാണ് അദ്ദേഹം പറഞ്ഞത്.

News Summary
Iran’s President Masoud Pezeshkian suffered minor injuries in an Israeli air strike on a meeting of the Supreme National Security Council in Tehran on June 15, a senior Iranian official said.