പിടികൂടിയ പാമ്പിനെ കഴുത്തിലണിഞ്ഞുള്ള ബൈക്ക് യാത്രയ്ക്കിടെ കടിയേറ്റ സ്നേക്ക് റസ്ക്യൂവര്‍ മരിച്ചു. മധ്യപ്രദേശിലെ കാത്ര മൊഹല്ലയില്‍ തിങ്കളാഴ്ചയാണ് സംഭവം. 42കാരനായ ദീപക് മഹാബര്‍ ആണ് മരിച്ചത്.
|
പ്രദേശത്തെ ഒരു വീട്ടില്‍ പാമ്പ് കയറിയെന്ന വിവരമറിഞ്ഞ് ഉച്ചയ്ക്ക് 12 ഓടെയാണ് ദീപക് മഹാബര്‍ എത്തിയത്. തുടര്‍ന്ന് പാമ്പിനെ പിടികൂടി. പിടികൂടിയ പാമ്പിനെ കഴുത്തില്‍ ചുറ്റിയ ശേഷം ദീപക് മകനെ സ്കൂളില്‍ നിന്ന് വിളിച്ചുകൊണ്ടുവരാന്‍ പുറപ്പെടുകയായിരുന്നു. ഇതിനിടെയാണ് പാമ്പ് ദീപക്കിന്റെ കൈയില്‍ കടിച്ചത്.
ഉടന്‍ തന്നെ ദീപക് കൂട്ടുകാരനെ ഫോണില്‍ വിളിച്ച് സഹായം തേടുകയും ആശുപത്രിയിലേക്ക് പോവുകയും ചെയ്തു. ഇവിടെ നിന്ന് ആന്റിവെനം കുത്തിവച്ച ശേഷം വൈകീട്ടോടെ ദീപക് വീട്ടിലേക്ക് മടങ്ങിയെങ്കിലും രാത്രിയോടെ ആരോഗ്യനില വഷളായി.
വീണ്ടും ആശുപത്രിയിലെത്തിച്ചെങ്കിലും ചൊവ്വാഴ്ച പുലര്‍ച്ചെ മരണത്തിനു കീഴടങ്ങുകയായിരുന്നു. സ്നേക്ക് റസ്ക്യൂവറായി പ്രവര്‍ത്തിക്കുന്ന ദീപക് ഒരു പതിറ്റാണ്ടിലേറെയായി നൂറുകണക്കിന് പാമ്പുകളെ പിടികൂടി കാട്ടില്‍ വിട്ടയച്ചിട്ടുണ്ട്.
ALSO READY: കാണാതായ കര്‍ഷകനെ കണ്ടെത്തിയത് പെരുമ്പാമ്പിന്റെ വയറ്റില്‍
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





