01
Jul 2025
Sat
01 Jul 2025 Sat
Dubai expat on leave dies in bike accident

ദുബയില്‍ നിന്ന് നാട്ടിലെത്തിയതിനു പിന്നാലെ യുവാവ് ബൈക്കപകടത്തില്‍ മരിച്ചു. ഒപ്പമുണ്ടായിരുന്ന രണ്ടുപേര്‍ക്ക് പരിക്ക്. ആലപ്പുഴ ഹരിപ്പാടാണ് സംഭവം. കാര്‍ത്തികപ്പള്ളി വെട്ടുവേനി പള്ളിക്കല്‍ ഗോപി-ശ്രീകല(നഴ്‌സ്, സൗദി അറേബ്യ)ദമ്പതികളുടെ മകന്‍ കാളിദാസന്‍ (20) ആണ് മരിച്ചത്. കെ വി ജെട്ടി കാട്ടില്‍മാര്‍ക്കറ്റ് പുത്തന്‍ കരിയില്‍ ക്ഷേത്രത്തിന് സമീപം ഇന്നലെ വൈകിട്ട് 3.30ന് ആയിരുന്നു അപകടം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൂടെയുണ്ടായിരുന്ന താമല്ലാക്കല്‍ ഹുസ്‌ന മന്‍സില്‍ ഹാജ ഹസ്സന്‍ (20), എറണാകുളം സ്വദേശി ആകാശ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ദുബായില്‍ ജോലിക്ക് പോയിരുന്ന കാളിദാസന്‍ ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് മൂന്ന് ദിവസം മുന്‍പാണ് നാട്ടിലെത്തിയത്.

ALSO READ: ഉറക്ക ഗുളിക നല്‍കിയ ശേഷം ഭര്‍ത്താവിനെ ഭാര്യയും കാമുകനും ഷോക്കടിപ്പിച്ചു കൊന്നു

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക