15
Jul 2025
Sat
15 Jul 2025 Sat
husband killed by wife and lover by given him sleeping pills and electric shock

ഉറക്ക ഗുളിക നല്‍കിയ ശേഷം ഭര്‍ത്താവിനെ ഭാര്യയും കാമുകനും ചേര്‍ന്ന് ഷോക്കടിപ്പിച്ചു കൊന്നു. ഡല്‍ഹിയിലാണ് സംഭവം. യാദൃശ്ചികമായി ഷോക്കടിച്ചു മരിച്ചുവെന്ന വ്യാജേന 36കാരനെ ആശുപത്രിയിലെത്തിക്കുകയായിരുന്നു ഭാര്യ. എന്നാല്‍ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയയ്ക്കാനുള്ള നീക്കത്തെ ഭാര്യയും കാമുകനും എതിര്‍ത്തതോടെ കള്ളി പൊളിയുകയായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കരണ്‍ ദേവ് ആണ് കൊല്ലപ്പെട്ടത്. ഭാര്യ സുഷ്മിതയും ബന്ധുവും കാമുകനുമായ രാഹുലും ചേര്‍ന്നായിരുന്നു കൊലപാതകം നടത്തിയത്. ജൂലൈ 13നായിരുന്നു സംഭവം. പോസ്റ്റ്‌മോര്‍ട്ടം ചെയ്യണമെന്ന് ആശുപത്രിയില്‍ നിന്നറിയിച്ചതോടെ സുഷ്മിതയും രാഹുലും എതിര്‍ക്കുകയായിരുന്നു. മൃതദേഹം പോലീസ് പോസ്റ്റ്‌മോര്‍ട്ടത്തിന് അയയ്ക്കുകയും ചെയ്തു.

ഇതിനിടെ കരണ്‍ദേവിന്റെ സഹോദരന്‍ കുനാല്‍ പോലീസിനെ സമീപിക്കുകയും സുഷ്മിതയും രാഹുലും ചേര്‍ന്ന് തന്റെ ചേട്ടനെ കൊന്നതാണെന്ന് സംശയമുണ്ടെന്ന് അറിയിക്കുകയും ചെയ്തു. ഇരുവരും കൊലപാതക ആസൂത്രണം ഇന്‍സ്റ്റഗ്രാമില്‍ നടത്തിയതിന്റെ ചാറ്റ് റെക്കോര്‍ഡും കുനാല്‍ പോലീസിനു കൈമാറി.

ഇതോടെ പോലീസ് സുഷ്മിതയെ കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലില്‍ സുഷ്മിത കുറ്റസമ്മതം നടത്തുകയായിരുന്നു. രാത്രി ഭക്ഷണത്തിനൊപ്പം 15 ഉറക്കഗുളികകളാണ് സുഷ്മിത കരണിന് നല്‍കിയത്. ഇത് കഴിച്ചതോടെ കരണ്‍ ഉറക്കത്തിലാണ്ടു. തുടര്‍ന്ന് സുഷ്മിതയും രാഹുലും ചേര്‍ന്ന് യുവാവിനെ ഷോക്കടിപ്പിക്കുകയായിരുന്നു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക