അറബിക്ക് ജ്വല്ലറിക്കായി മോജൗഹരാതി ബൈ മലബാര്‍ എന്ന പേരില്‍ എക്സ്‌ക്ലൂസിവ് റീട്ടെയില്‍ ബ്രാന്‍ഡ് പുറത്തിറക്കി മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്‍ഡ്സ്. ജിസിസി രാജ്യങ്ങളില്‍ 6 ഷോറൂമുകളാണ് ആരംഭിച്ചത്. ഡല്‍മ മാള്‍, അജ്മാന്‍ സിറ്റി സെന്റര്‍ എന്നിവിടങ്ങളിലായി യുഎഇയില്‍ രണ്ട് ഷോറൂമുകള്‍, ബഹ്‌റയ്ന്‍ സിറ്റി സെന്റര്‍, ബാബ് അല്‍ ബഹ്‌റയ്ന്‍ എന്നിവിടങ്ങളിലായി ബഹ്‌റയ്‌നില്‍ രണ്ട് ഷോറൂമുകള്‍, സൗദിയില്‍ നഖീല്‍ മാള്‍ ദമ്മാം, ഒമാനില്‍ മുത്ത്രാ സൂഖ് എന്നിവിടങ്ങളില്‍ ഓരോ ഷോറൂമുകളാണ് തുറന്നത്.
|
അബുദാബിയിലെ ഡല്‍മ മാളില്‍ സ്ഥിതി ചെയുന്ന മോജൗഹരാതി ബൈ മലബാറിന്റെ യുഎഇയിലെ രണ്ടാമത്തെ ഷോറൂം മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം.പി. അഹമ്മദ് ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍ അബ്ദുല്‍ സലാം കെ.പി, ഇന്റര്‍നാഷണല്‍ ഓപ്പറേഷന്‍സ് എം ഡി ഷംലാല്‍ അഹമ്മദ്; മലബാര്‍ ഗ്രൂപ്പ് സീനിയര്‍ ഡയറക്ടര്‍ മായന്കുട്ടി സി; ഫിനാന്‍സ് & അഡ്മിന്‍ ഡയറക്ടര്‍ അമീര്‍ സി എം സി; മാനുഫാക്ചറിങ് ഹെഡ് ഫൈസല്‍ എ കെ; അറബിക് വാല്യൂ ചെയിന്‍ ബിസിനസ് ഹെഡ് ഷെരിഫ് ഹസ്സനിന്, മറ്റ് സീനിയര്‍ മാനേജ്മെന്റ്, ടീം അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
അറബിക് ആഭരണ പ്രേമികള്‍ക്കായി മോജൗഹരാതി ബൈ മലബാര്‍ പ്രവര്‍ത്തനമാരംഭിക്കുന്നതില്‍ ഏറെ അഭിമാനവും സന്തോഷവുമുണ്ടെന്ന് മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം.പി. അഹമ്മദ് പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ ആഭരണ റീട്ടെയിലറായി മാറാനുള്ള മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സിന്റെ നീക്കത്തിന്റെ ഭാഗമായി, വിവിധ സംസ്‌കാരങ്ങളെയും സമൂഹത്തിലെ വിവിധ വിഭാഗങ്ങളെയും ഉള്‍ക്കൊള്ളുന്ന ഡിസൈന്‍ ശ്രേണികള്‍ വിപുലപ്പെടുത്തുകയാണ് പ്രധാന ലക്ഷ്യം. പരമ്പരാഗതവും ആധുനികവുമായ അറബ് ആഭരണ വിപണന മേഖലയില്‍ വ്യക്തമായ സാന്നിധ്യം സ്ഥാപിക്കാനുള്ള സുപ്രധാന നടപടിയുടെ ഭാഗമായാണ് മോജൗഹരാതി ബൈ മലബാറിന്റെ കൂടുതല്‍ ഷോറൂമുകള്‍ ആരംഭിക്കുന്നത്.
ജിസിസി മേഖലയില്‍ ആരംഭിച്ച ആറ് ഷോറൂമുകള്‍ക്കു പുറമെ കൂടുതല്‍ ഷോറൂമുകള്‍ ആരംഭിക്കാനും തയ്യാറെടുക്കുകയാണ്. ഈ മേഖലയിലെ ആഭരണ പ്രേമികള്‍ മോജൗഹരാതി ബൈ മലബാറിനെ നിറഞ്ഞ മനസ്സോടെ സ്വീകരിക്കുമെന്നുറപ്പാണെന്നും മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം.പി. അഹമ്മദ് വ്യക്തമാക്കി.
മോജൗഹരാതി ബൈ മലബാറിന്റെ ഓരോ ആഭരണവും പ്രാവീണ്യമുള്ള ആഭരണ നിര്‍മാണ വിദഗ്ധരാലാണ് നിര്‍മിക്കപ്പെടുന്നത്. 18 K, 21 K & 22K സ്വര്‍ണത്തില്‍ രൂപകല്‍പ്പന ചെയ്ത സ്വര്‍ണവും സര്‍ട്ടിഫൈഡ് പ്രകൃതിദത്ത ഡയമണ്ടുകളും ഉള്‍ക്കൊള്ളുന്ന പ്രത്യേക ആഭരണ ശ്രേണി ഈ ഷോറൂമുകളില്‍ ലഭ്യമാണ്.
ബ്രാന്‍ഡിന്റെ വിവിധ ശ്രേണികളില്‍ അറബിക് പാരമ്പര്യവും, ആധുനിക അറബ് ഉപഭോക്താവിന്റെ മാറുന്ന രുചികളെയും പ്രതിഫലിപ്പിക്കുന്ന നിരവധി ഇന്‍-ഹൗസ് ശേഖരങ്ങള്‍ ഉള്‍ക്കൊള്ളുന്നു. ഓരോ പര്‍ച്ചേസും മോജൗഹരാതി പ്രോമിസ് ഉള്‍ക്കൊളളുന്നതാണ്. ഡയമണ്ട് എക്‌സ്‌ചേഞ്ചില്‍ 100% മൂല്യം, പരിശോധിക്കപ്പെട്ടതും, സര്‍ട്ടിഫൈ ചെയ്തതുമായ പ്രകൃതിദത്ത ഡയമണ്ടുകളുടെ ഉപയോഗം, ഉറപ്പുള്ള ആജീവനാന്ത മെയിന്റനന്‍സ്, ഗ്യാരണ്ടീഡ് ബൈ ബാക്ക് എന്നിവ ഉറപ്പ് നല്‍കുന്നു.
ജിസിസി മേഖലയിലെ ഞങ്ങളുടെ വിജയത്തിന് അതുല്യമായ പിന്തുണ നല്‍കിയ പ്രിയപ്പെട്ട അറബ് ഉപഭോക്താക്കള്‍ക്കായി മോജൗഹരാതി ബൈ മലബാര്‍ അവതരിപ്പിക്കുന്നതില്‍ ഏറെ സന്തോഷമുണ്ടെന്ന് മലബാര്‍ ഗ്രൂപ്പ് വൈസ് ചെയര്‍മാന്‍ കെ.പി. അബ്ദുല്‍ സലാം പറഞ്ഞു.


