കോഴിക്കോട്: പ്രശസ്ത സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡായ സാംസങ്ങിന്റെ വിവിധ ഉല്‍പ്പന്നങ്ങളുടെ ഇന്ത്യയിലെ ആദ്യ ലോഞ്ച് മൈജിയുടെ നേതൃത്വത്തില്‍ നടന്നു. ഗാലക്സി ഇസെഡ് ഫോള്‍ഡ് സെവന്‍, ഇസെഡ് ഫ്‌ളിപ് സെവന്‍, സാംസങ് ഗാലക്സി വാച്ച് 8 സീരീസ് എന്നിവയാണ് അവതരിപ്പിച്ചത്.
|
200 മെഗാ പിക്സല്‍ കാമറയാണ് ഫോള്‍ഡ് 7ന് സാംസങ് നല്‍കിയിരിക്കുന്നത്. 2500 ചിപ്പില്‍ വരുന്ന ഏറ്റവും സ്ലിം ആയ ഗാലക്സി ഫ്‌ളിപ് ഫോണാണ് ഇസെഡ് ഫ്‌ളിപ് 7. ഫോള്‍ഡബിള്‍ ആയ, തിക്‌നെസ് കുറഞ്ഞ ഫോണുകളാണ് എന്നതാണ് ഇവയുടെ പ്രത്യേകത.
സാംസങ് ഇന്ത്യ സീനിയര്‍ വൈസ് പ്രസിഡന്റ് രാജു ആന്റണി പുല്ലന്‍, മൈജി ചെയര്‍മാന്‍ എ.കെ. ഷാജി, സാംസങ് റീട്ടെയില്‍ മാര്‍ക്കറ്റിംങ് ഹെഡ് ഋഷി കുല്‍ശ്രസ്ത, സാംസങ് സൗത്ത് എക്‌സ്പാറ്റ് ജൂന്‍ ഹ്വ കിം എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ലോഞ്ചിനോടനുബന്ധിച്ച് നിരവധി ഓഫറുകളാണ് മൈജിയും സാംസങ്ങും ഒരുക്കിയിട്ടുള്ളത്. 256 ജിബിയുടെ വിലയില്‍ 512 ജിബി ഫോണുകള്‍ സ്വന്തമാക്കാം. കൂടാതെ മാസ തവണ വ്യവസ്ഥയില്‍ സീറോ ഡൗണ്‍പേയ്‌മെന്റും സീറോ ഇന്ററസ്റ്റ് സ്‌കീമും മൈജി ഒരുക്കിയിട്ടുണ്ട്. പഴയ ഫോണുകള്‍ എക്സ്‌ചേഞ്ച് ചെയ്ത് പുതിയ ഫോള്‍ഡ് സെവനും ഫ്‌ലിപ് സെവനും സ്വന്തമാക്കാനുള്ള അവസരവും മൈജിയിലുണ്ട്.


