14
Jul 2025
Mon
14 Jul 2025 Mon
Satheesh Shankar fired by company over death of his wife Athulya

ഷാര്‍ജ റോളയിലെ ഫ്‌ളാറ്റില്‍ മലയാളി യുവതി അതുല്യയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് സതീഷ് ശങ്കറിനെ ജോലിയില്‍നിന്നു പിരിച്ചുവിട്ടു. അതുല്യയുടെ മരണത്തിനു പിന്നില്‍ സ്ഥിരമദ്യപാനിയായ സതീഷിന്റെ ശാരീരിക, മാനസിക പീഡനം മൂലമാണെന്ന യുവതിയുടെ കുടുംബത്തിന്റെ പരാതിയില്‍ പോലീസ് നാട്ടിലും വിദേശത്തും കേസെടുത്തതിനു പിന്നാലെയാണ് നടപടി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ദുബൈയിലെ സ്വകാര്യ കമ്പനിയില്‍ സൈറ്റ് എന്‍ജിനീയറായിരുന്നു സതീഷ്. സതീഷ് ഉപദ്രവിക്കുന്നതിന്റെയും അസഭ്യം പറയുന്നതിന്റെയും വിഡിയോദൃശ്യങ്ങള്‍ അതുല്യ മരിക്കുന്നതിനു മുമ്പ് ബന്ധുക്കള്‍ക്ക് അയച്ചുകൊടുത്തിരുന്നു.

ഈ വീഡിയോയുടെയും കുടുംബാംഗങ്ങളുടെ പരാതിയുടെയും അടിസ്ഥാനത്തിലാണ് സതീഷിനെ പിരിച്ചുവിട്ടതെന്നു കമ്പനി പറഞ്ഞു. ഒരു വര്‍ഷം മുന്‍പാണ് ഇയാള്‍ ഇവിടെ ജോലിക്കു ചേര്‍ന്നത്. രണ്ടുലക്ഷത്തി അമ്പതിനായിരം രൂപയായിരുന്നു സതീഷിന്റെ ശമ്പളം. അതുല്യയെ ആരോ അപായപ്പെടുത്തിയതോ അല്ലെങ്കില് തന്നെ പേടിപ്പിക്കാനുള്ള ശ്രമത്തിനിടെ അബദ്ധത്തില് മരിച്ചതോ ആണെന്നാണ് സതീഷ് ആരോപിക്കുന്നത്.

ALSO READ: ഷാര്‍ജയില്‍ മലയാളി യുവതി മരിച്ച നിലയില്‍; ഭര്‍ത്താവിനെതിരേ കുടുംബത്തിന്റെ പരാതി

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക