29
Aug 2025
Sun
29 Aug 2025 Sun
police arrested woman and boy friend for abandoning new born baby

നവജാത ശിശുവിനെ ഉപേക്ഷിച്ച സംഭവത്തില്‍ അമ്മയും കാമുകനും അറസ്റ്റില്‍. ആലുവ സ്വദേശിയായ യുവതിയും ഇവരുടെ കാമുകന്‍ ജോണ്‍ തോമസുമാണ് പിടിയിലായത്. ജൂലൈ 26ന് കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് യുവതി കുഞ്ഞിന് ജന്മം നല്‍കിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അപമാനഭയം മൂലം യുവതി കുഞ്ഞിനെ മറ്റൊരാള്‍ക്കു നല്‍കുകയായിരുന്നു. വിവരമറിഞ്ഞ കളമശ്ശേരി പോലീസ് അന്വേഷണം നടത്തുകയും മുപ്പത്തടത്തെ ഫ്‌ളാറ്റില്‍ നിന്ന് യുവതിയെയും കാമുകനെയും പിടികൂടുകയുമായിരുന്നു. മേഖലയില്‍ തന്നെയുള്ള മറ്റൊരു വീട്ടില്‍ നിന്നാണ് പോലീസ് കുഞ്ഞിനെ കണ്ടെടുത്തത്. കുഞ്ഞിനെ കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

ഭര്‍ത്താവുമായി അകന്നുകഴിയുന്ന യുവതിക്ക് മറ്റ് രണ്ട് മക്കള്‍ കൂടിയുണ്ട്. അറസ്റ്റ് ചെയ്ത യുവതിയെ മഹിളാമന്ദിരത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ് പോലീസ്.

ALSO READ: മകളെ ശല്യം ചെയ്തത് ചോദ്യം ചെയ്ത അച്ഛന്റെ ഓട്ടോറിക്ഷ കത്തിച്ച് യുവാവ്