30
Aug 2025
Mon
30 Aug 2025 Mon
mother's boy friend arrested for sexually abusing her daughter

കണ്ണൂര്‍ തളിപ്പറമ്പില്‍ ഒന്‍പതാം ക്ലാസുകാരിയെ പീഡിപ്പിച്ചതിന് പെണ്‍കുട്ടിയുടെ അമ്മയുടെ കാമുകന്‍ അറസ്റ്റില്‍. മാതമംഗലത്തെ ഓട്ടോ ഡ്രൈവര്‍ കാനായി സ്വദേശി അനീഷ് (40) ആണ് പിടിയിലായത്. ജൂണ്‍ നാലിനാണു കേസിനാസ്പദമായ സംഭവം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പെണ്‍കുട്ടിയുടെ അമ്മയും അനീഷും സമൂഹ മാധ്യമത്തിലൂടെ പരിചയത്തിലായവരാണ്. തുടര്‍ന്ന് അനീഷും യുവതിയും ഇവരുടെ മൂന്നു മക്കള്‍ക്കുമൊപ്പം പറശ്ശിനിക്കടവില്‍ ലോഡ്ജില്‍ മുറിയെടുത്തു താമസിച്ചു. പ്ലസ് ടു വിദ്യാര്‍ഥിനിയും ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയും ഇവരുടെ ഇളയ കുട്ടിയും ഒപ്പമുണ്ടായിരുന്നു. ഒമ്പതില്‍ പഠിക്കുന്ന പതിനാലുകാരിയെ പുലര്‍ച്ചെ രണ്ടോടെയാണ് അനീഷ് പീഡിപ്പിച്ചത്. ഇതു മൂത്ത കുട്ടി കാണുകയും അമ്മയോട് പറയുകയും ചെയ്തു. എന്നാല്‍ യുവതി ഇക്കാര്യം പുറത്തു പറഞ്ഞില്ല.

പീഡിപ്പിക്കപ്പെട്ട വിവരം പെണ്‍കുട്ടി പിന്നീട് അധ്യാപികയോട് വെളിപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് ചൈല്‍ഡ് ലൈനില്‍ അധ്യാപകര്‍ അറിയിക്കുകയായിരുന്നു. ചൈല്‍ഡ് ലൈന്‍ നല്‍കിയ പരാതിയില്‍ മേല്‍പ്പറമ്പ് പോലീസ് കേസെടുത്തു. സംഭവം നടന്നതു തളിപ്പറമ്പ് പോലീസ് സ്റ്റേഷന്‍ പരിധിയിലായതിനാല്‍ കേസ് ഇവിടേക്ക് മാറ്റുകയും മാതമംഗലത്ത് വച്ച് അനീഷിനെ പോലീസ് സംഘം പിടികൂടുകയുമായിരുന്നു.

ALSO READ: സെബാസ്റ്റ്യന്റെ പുരയിടത്തില്‍ നിന്ന് കത്തിയ അസ്ഥിക്കഷ്ണങ്ങള്‍ കണ്ടെത്തി; കൂടുതല്‍ പേര്‍ കൊല്ലപ്പെട്ടുവെന്ന് നിഗമനം