12
Aug 2025
Mon
12 Aug 2025 Mon
Best time to book flights Air India Express with 'Grand Freedom Sale

കൊച്ചി: 79ാമത് ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് രാജ്യത്തെ ബജറ്റ് വിമാന കമ്പനിയായ എക്‌സ്പ്രസ്സ് വിമാന ടിക്കറ്റുകളില്‍ ഇളവ് പ്രഖ്യാപിച്ചു. ആഭ്യന്തര, അന്തര്‍ദേശീയ നിരക്കുകള്‍ യഥാക്രമം 53.50 ദിര്‍ഹം (1,279 രൂപ), 179 ദിര്‍ഹം (4,279 രൂപ) മുതലാണ് ആരംഭിക്കുന്നത്. ‘ഗ്രാന്‍ഡ് ഫ്രീഡം സെയിലി’ന്റെ (Air India Express with ‘Grand Freedom Sale’) ഭാഗമായി, യു.എ.ഇയിലെ നഗരങ്ങള്‍ ഉള്‍പ്പെടെ ആഭ്യന്തര, അന്തര്‍ദേശീയ വിമാനങ്ങളിലായി അഞ്ച് ദശലക്ഷം സീറ്റുകളാണ് വാഗ്ദാനം ചെയ്യുന്നത്.
ദുബൈ, അബൂദബി, ഷാര്‍ജ, റാസല്‍ഖൈമ എന്നിവയെ ഇന്ത്യയിലെ നഗരങ്ങളുമായി ബന്ധിപ്പിച്ചു കൊണ്ടുള്ള പദ്ധതിയാണിത്. ഇതോടെ യു.എ.ഇയില്‍ താമസിക്കുന്നവരും ജോലി ചെയ്യുന്നവരുമായ 3.7 ദശലക്ഷത്തിലധികം ഇന്ത്യന്‍ പൗരന്മാര്‍ക്കും യു.എ.ഇയും മറ്റ് രാജ്യങ്ങളും സന്ദര്‍ശിക്കുന്ന ദശലക്ഷക്കണക്കിന് വിനോദ സഞ്ചാരികള്‍ക്കും ഇത് ഉപയോഗപ്പെടുത്താം.

whatsapp വിമാനയാത്രയ്ക്ക് ബുക്ക് ചെയ്യാന്‍ പറ്റിയ സമയം; 'ഗ്രാന്‍ഡ് ഫ്രീഡം സെയിലു'മായി എയര്‍ ഇന്ത്യ എക്‌സ്പ്രസ് | Air India Express with 'Grand Freedom Sale'
ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>


പദ്ധതിയുടെ പ്രധാന പോയിന്റുകള്‍ ഇവയാണ്:

* 116 വിമാനങ്ങളിലായി 38 ആഭ്യന്തര, 17 അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന 500ലധികം പ്രതിദിന വിമാന സര്‍വിസുകളാണ് ഇതനുസരിച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് നടത്തുന്നത്.

* എയര്‍ലൈനിന്റെ വെബ്‌സൈറ്റിലും ആപ്പിലും മാത്രമായി ഇന്നലെ മുതല്‍ (ഓഗസ്റ്റ് 10) വില്‍പന ആരംഭിച്ചു.

* ഈ മാസം 15 വരെ എല്ലാ പ്രധാന ബുക്കിംഗ് ചാനലുകളിലും ലഭ്യമാകും.

* ആഭ്യന്തര ചെക്ക്ഇന്‍ ബാഗേജ് അലവന്‍സ് ഉള്‍പ്പെടുന്ന എക്‌സ്പ്രസ് വാല്യു നിരക്കുകള്‍ 1,379 രൂപയില്‍ നിന്നും അന്താരാഷ്ട്ര വിമാനങ്ങള്‍ക്ക് 4,479 രൂപയില്‍ നിന്നും ആരംഭിക്കും.

* വിദ്യാര്‍ത്ഥികള്‍, മുതിര്‍ന്ന പൗരന്മാര്‍, സായുധ സേനാംഗങ്ങള്‍, അവരുടെ ആശ്രിതര്‍ എന്നിവര്‍ക്ക് പ്രത്യേക നിരക്കുകളും ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.

* ഓണം, ദുര്‍ഗ പൂജ, ദീപാവലി, ക്രിസ്മസ്, മറ്റ് അവധി ദിവസങ്ങള്‍ എന്നിവ ഉള്‍പ്പെടെ 2025 ഓഗസ്റ്റ് 19 മുതല്‍ 2026 മാര്‍ച്ച് 31 വരെ ഈ ഓഫര്‍ പ്രകാരമുള്ള യാത്രയ്ക്ക് സാധുതയുണ്ടെന്നും എയര്‍ലൈന്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.

Air India Express has rolled out a special ‘Freedom Sale’ to celebrate India’s 79th Independence Day, offering reduced ticket prices on both domestic and international flights. The sale went live on 10 August through the carrier’s official website (www.airindiaexpress.com) and mobile application. From 11 to 15 August, the offer will also be accessible via all major booking platforms.