സ്റ്റൈല്‍ മന്നന്‍ രജനീ കാന്തിന്റെ കൂലി പ്രതീക്ഷിച്ച പോലെ തന്നെ തിയേറ്ററുകളെ ഇളക്കി മറിച്ചു. ആദ്യ ദിനം ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന തമിഴ് ചിത്രമെന്ന റെക്കാര്‍ഡാണ് കൂലി നേടിയത്. 150 കോടി ഇതിനകം കൂലി കടന്നു. ഇതുവരെ ഈ റെക്കോഡ് വിജയ് അഭിനയിച്ച ‘ലിയോ’ ആയിരുന്നു. ലിയോ ആദ്യ ദിവസം നേടിയത് 148 കോടിയായിരുന്നു.
|
തമിഴ്‌നാട്ടില്‍നിന്ന് മാത്രം ആദ്യ ദിനം നേടിയത് 30 കോടി രൂപയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കേരളം, ആന്ധ്ര പ്രദേശ് എന്നിങ്ങനെ അയല്‍ സംസ്ഥാനങ്ങളിലും വലിയ സ്വീകരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. കേരളത്തില്‍ പുലര്‍ച്ചെ നടന്ന പ്രദര്‍ശനത്തിന് പോലും വന്‍ ജനക്കൂട്ടമായിരുന്നു.
ALSO READ: ശ്വേതയോ, ദേവനോ? അമ്മയെ ആര് നയിക്കുമെന്ന് ഇന്നറിയാം
കേരളത്തില്‍നിന്ന് പത്ത് കോടി, ആന്ധ്ര-18 കോടി, കര്‍ണാടകയില്‍നിന്ന് 14-15 കോടി എന്നിവ നേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ആഗോള ബോക്‌സ് ഓഫിസ് കളക്ഷന്‍ ഏകദേശം 75 കോടി വരുമെന്നാണ് റിപ്പോര്‍ട്ട്.
വ്യാജ പതിപ്പ് ഇന്റര്‍നെറ്റില്‍
എന്നാല്‍ കൂലിയുടെ റിലീസിനു പിന്നാലെ ചിത്രത്തിന്റെ വാജ പതിപ്പ് പുറത്തിറങ്ങി. പൈറേറ്റഡ് കോപ്പികള്‍ പുറത്തിറക്കുന്ന വെബ്‌സൈറ്റുകളിലും ടെലഗ്രാം ഗ്രൂപ്പുകളിലുമാണ് ചിത്രത്തിന്റെ വ്യാജ പതിപ്പ് ലഭ്യമാകുന്നത്. 240പി റിപ്പുകള്‍ മുതല്‍ പ്രീമിയം ക്വാളിറ്റിയുള്ള 1080പി പ്രിന്റുകള്‍ വരെയുള്ള വിവിധ പതിപ്പുകളില്‍ സിനിമ പ്രചരിക്കുന്നുണ്ട്. ഇത് ബോക്‌സ് ഒഫീസ് കണക്കുകളെ ബാധിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ചിത്രത്തില്‍ രജനീകാന്തിനെ കൂടാതെ ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ ആമിര്‍ ഖാന്‍ അതിഥി വേഷത്തില്‍ എത്തുന്നുണ്ട്. രജനീകാന്തിന് പുറമേ, നാഗാര്‍ജുന, ശ്രുതി ഹാസന്‍, സൗബിന്‍ ഷാഹിര്‍, സത്യരാജ്, ഉപേന്ദ്ര റാവു എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു. സൗബിന്‍ ഷാഹിറിന്റെ പ്രകടനത്തിന് വലിയ കൈയടിയാണ് ലഭിക്കുന്നത്.
തമിഴ് സിനിമയിലെ നിരവധി റെക്കോര്‍ഡുകള്‍ കൂലി ഇതിനകം തന്നെ തകര്‍ത്തു കഴിഞ്ഞു. പ്രീ-ബുക്കിംഗ് വില്‍പ്പനയില്‍ 100 കോടിയിലധികം രൂപ നേടി. ആഗോള ബോക്‌സ് ഓഫിസില്‍ ചിത്രം ഏകദേശം 300 കോടി രൂപ ശേഖരിക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.


