ഭാര്യയെ അടിച്ചുകൊണ്ടുപോയതിന് പൂജാരിയെ വീട്ടില്‍ കയറി കുത്തിക്കൊല്ലാന്‍ ശ്രമിച്ച ഭര്‍ത്താവ് പിടിയില്‍. തിരുവനന്തപുരം കരകുളം കാച്ചാണി വാര്‍ഡില്‍ അരുവിക്കര അയണിക്കാട് അനു ഭവനില്‍ ശ്രീകാന്ത്(31)ആണ് പൂജപ്പുര പോലീസിന്റെ പിടിയിലായത്.
|
ക്ഷേത്രപൂജാരിയായ അജിത്ത് എന്ന് വിളിക്കുന്ന വിഷ്ണുവിനെയാണ് കഴിഞ്ഞ ദിവസം വൈകീട്ട് 3.30ഓടെ ശ്രീകാന്ത് ആക്രമിച്ചത്. അമ്പലത്തില്‍ സ്ഥിരമായി പോയിരുന്ന ശ്രീകാന്തിന്റെ ഭാര്യ പൂജാരിയായ വിഷ്ണുവുമായി പ്രണയത്തിലാവുകയായിരുന്നു. കുറച്ചുനാള്‍ മുമ്പ് ഇവര്‍ ഭര്‍ത്താവിനെയും മക്കളെയും ഉപേക്ഷിച്ച് വിഷ്ണുവിനോടൊപ്പം ഇറങ്ങിപ്പോവുകയും ചെയ്തു. തുടര്‍ന്ന് വേട്ടമുക്ക് പാര്‍ക്കിനടുത്തുള്ള വീട്ടില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു ഇരുവരും. ശ്രീകാന്ത് പലതവണ ഭാര്യയെ തിരികെ വിളിച്ചെങ്കിലും ഇവര്‍ മടങ്ങിച്ചെല്ലാന്‍ കൂട്ടാക്കിയില്ല.
ഇതിന്റെ വിരോധത്തിലാണ് വിഷ്ണുവും ഭാര്യയും വാടകയ്ക്ക് താമസിക്കുന്ന വീട്ടിലെത്തി ശ്രീകാന്ത് വിഷ്ണുവിനെ കുത്തിക്കൊല്ലാന്‍ ശ്രമിച്ചത്. മുതുകിലും കഴുത്തിലും കുത്തേറ്റ വിഷ്ണു മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. പൂജപ്പുര പോലീസ് സംഘം അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
ALSO READ: കാമുകിയുമായുള്ള ബന്ധം എതിര്‍ത്തതിന് ബിജെപി നേതാവ് ഭാര്യയെ കൊന്നു


