13
Aug 2025
Sat
13 Aug 2025 Sat
BJP leader and girl friend arrested for killing his wife

കാമുകിക്കു വേണ്ടി ബിജെപി നേതാവ് ഭാര്യയെ കൊന്നു. രാജസ്ഥാനിലെ അജ്മീറിലാണ് സംഭവം. സംഭവത്തില്‍ ബിജെപി നേതാവ് രോഹിത് സൈനിയും കാമുക ഋതു സൈനിയും പിടിയിലായി. ആഗസ്ത് പത്തിനാണ് രോഹിത് ഭാര്യ സഞ്ജുവിനെ കൊലപ്പെടുത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തുടര്‍ന്ന് മോഷണശ്രമത്തിനിടെ ഭാര്യ കൊല്ലപ്പെട്ടുവെന്ന് വരുത്തിത്തീര്‍ക്കാനും ഇയാള്‍ ശ്രമിച്ചു. മോഷ്ടാക്കള്‍ തന്റെ ഭാര്യയെ കൊന്ന ശേഷം വിലപിടിപ്പുള്ള വസ്തുക്കളുമായി കടന്നുവെന്നായിരുന്നു രോഹിത് സൈനി പോലീസിനോട് പറഞ്ഞത്. എന്നാല്‍ ഇയാള്‍ മൊഴി മാറ്റിപ്പറയുന്നത് പോലീസ് ശ്രദ്ധിക്കുകയും ചോദ്യംചെയ്യലില്‍ ഇയാളുടെ കള്ളത്തരം പൊളിയുകയുമായിരുന്നു.

രോഹിതും ഋതുവുമായി ദീര്‍ഘകാലമായി ബന്ധം പുലര്‍ത്തിവരികയായിരുന്നുവെന്നും സഞ്ജു ഇത് എതിര്‍ത്തതാണ് കൊലപാതകത്തിനു കാരണമായതെന്നും പോലീസ് കണ്ടെത്തി. സഞ്ജുവിനെ ഇല്ലാതാക്കാനുള്ള രോഹിത്തിന്റെ നീക്കത്തെ ഋതു പിന്തുണച്ചിരുന്നുവെന്നും ഇതു വ്യക്തമായതിന്റെ അടിസ്ഥാനത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തതെന്നും പോലീസ് പറഞ്ഞു.

ALSO READ: പാകിസ്താനിലെ മിന്നല്‍ പ്രളയത്തില്‍ മരണം 300 കടന്നു

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക