28
Sep 2025
Tue
28 Sep 2025 Tue
27 year old woman arrested for eloping with 17 year old boy

ചേർത്തലയിൽ നിന്ന് 17കാരനുമായി നാടുവിട്ട 27കാരിയെ അറസ്റ്റ് ചെയ്തു. പള്ളിപ്പുറം സ്വദേശി സനൂഷയെയാണ് പതിനേഴുകാരനായ വിദ്യാർഥിയുടെ വീട്ടുകാരുടെ പരാതിയിൽ പോക്സോ നിയമ പ്രകാരം അറസ്റ്റ് ചെയ്തത്. ചേർത്തല പൊലീസ് കൊല്ലൂരിൽനിന്നാണ് യുവതിയെ പിടികൂടിയത്. ചേർത്തല ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി ഒന്നിൽ ഹാജരാക്കിയ യുവതിയെ റിമാൻഡ് ചെയ്തു കൊട്ടാരക്കര ജയിലിലേക്ക് അയച്ചു. വിദ്യാർഥിയെ ബന്ധുക്കൾക്കൊപ്പം വിട്ടു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

രണ്ടു ദിവസം മുൻപാണ് യുവതി 17കാരനുമായി നാടുവിട്ടത്. വിദ്യാർഥിയെ കാണാനില്ലെന്നു കാട്ടി ബന്ധുക്കൾ കുത്തിയതോട് പോലീസിലും യുവതിയെ കാണാനില്ലെന്നു കാട്ടി ഇവരുടെ ബന്ധുക്കൾ ചേർത്തല പോലീസിലും പരാതി നൽകിയിരുന്നു. ഫോൺ ഉപയോഗിക്കാതെയായിരുന്നു യാത്രയെന്നതിനാൽ ഇവരെക്കുറിച്ചുള്ള വിവരങ്ങൾ പോലീസിനു ലഭിച്ചിരുന്നില്ല. ഇതിനിടെ യുവതി ബന്ധുവിന് വാട്സാപ് സന്ദേശം അയച്ചതാണ് ഇവരെ കണ്ടെത്താൻ സഹായിച്ചത്.

ALSO READ: മുന്നിൽ പോയ വാഹനം സഡൻ ബ്രേക്ക്‌ ഇട്ടതിനാൽ ബൈക്കിൽ നിന്ന് തെറിച്ചു വീണ വിദ്യാർഥി ടിപ്പർ കയറി മരിച്ചു