ദോഹ: നാട്ടിലേക്ക് പോകാന്‍ മണിക്കൂറുകള്‍ക്ക് മുമ്പ് തൃശൂര്‍ സ്വദേശി ഖത്തറില്‍ മരിച്ചു. നാട്ടിക സ്വദേശി റഷീദാണ് അന്തരിച്ചു. ഇന്നലെ രാവിലെ നാട്ടിലേക്ക് പോകാന്‍ ടിക്കറ്റെടുത്തിരുന്ന റഷീദ് ചൊവ്വാഴ്ച രാത്രി ഉറക്കത്തിനിടെയാണ് മരിച്ചത്. ഇന്നലെ രാവിലെ എയര്‍പോര്‍ട്ടിലേക്ക് കൊണ്ടുവിടാനായി സുഹൃത്തുക്കള്‍ റൂമില്‍ എത്തിയപ്പോള്‍ മരിച്ച നിലയില്‍ കാണുകയായിരുന്നുവെന്ന് ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് കെ.എം.സി.സി ഖത്തര്‍ അല്‍ ഇഹ്‌സാന്‍ മയ്യിത്ത് പരിപാലന കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു. പിതാവ്: കുഞ്ഞിബീരാന്‍. ഭാര്യ: ഫാത്തിമ. മക്കള്‍: റിഫാന്‍, ഫര്‍ഹാന, ഫര്‍സാന.
|
Thrissur native died in Qatar hours before he was due to return home.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





