06
Sep 2025
Thu
06 Sep 2025 Thu
KSRTC SWIFT is inviting online applications for Driver cum Conductor posts.

കേരളത്തിന്റെ സ്വന്തം കെഎസ്ആര്‍ടിസി സ്വിഫ്റ്റില്‍ ഡ്രൈവര്‍ കം കണ്ടക്ടര്‍ തസ്തികയില്‍ ജോലി നേടാന്‍ അവസരമൊരുക്കി പുതിയ വിജ്ഞാപനം. കരാര്‍ വ്യവസ്ഥയില്‍ താല്‍ക്കാലിക നിയമനമമാണ് നടത്തുന്നത്. യോഗ്യരായവര്‍ക്ക് സെപ്റ്റംബര്‍ 15 ന് മുമ്പ് അപേക്ഷിക്കാം. വിശദവിവരങ്ങള്‍ താഴെ കൊടുക്കുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പ്രായം:
25 വയസ് മുതല്‍ 55 വയസ് വരെ.

വിദ്യാഭ്യാസ, തൊഴില്‍ വാർത്തകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ

യോഗ്യത:
* പത്താം ക്ലാസ് പാസ് ആയിരിക്കണം.
ഹെവി ഡ്രൈവിങ് ലൈസന്‍സ് ഉള്ളവരായിരിക്കണം.
* 30 ല്‍ അധികം സീറ്റ് ഉള്ള ഹെവി പാസഞ്ചര്‍ വാഹനങ്ങളില്‍ അഞ്ച് വര്‍ഷത്തില്‍ കുറയാത്ത ഡ്രൈവിങ് പരിചയം.
* കണ്ടക്ടര്‍ക്കാവശ്യമായ സാമാന്യകണക്കുകള്‍ കൂട്ടാനും കുറയ്ക്കാനും ഗുണിക്കുവാനും ഹരിക്കുവാനും കഴിയണം.
* ഇംഗ്ലീഷും മലയാളവും എഴുതുവാനും വായിക്കുവാനും അറിഞ്ഞിരിക്കണം.
* 10 മണിക്കൂര്‍ വരെ ജോലി ചെയ്യാനുള്ള ആവശ്യമായ ആരോഗ്യവും കാഴ്ച്ച ശക്തിയും ഉണ്ടായിരിക്കണം.
(വാഹനങ്ങളുടെ പ്രവര്‍ത്തനത്തെപ്പറ്റിയുളള അടിസ്ഥാന അറിവും വാഹനങ്ങളിലുണ്ടാകുന്ന ചെറിയ തകരാറുകള്‍ കണ്ടെത്തി പരിഹരിക്കാന്‍ കഴിവുള്ളവര്‍ക്കും മുന്‍ഗണന)

ശമ്പളം:
* ഒരു ഡ്യൂട്ടിക്ക് 715 രൂപ പ്രതിദിനം കൂലിയായി ലഭിക്കും.
* കിലോമീറ്റര്‍ അലവന്‍സ്, നൈറ്റ് അലവന്‍സ്, കളക്ഷന്‍ ബാറ്റ എന്നിവ ലഭിക്കും.
* പിഎഫ് ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ ജീവനക്കാര്‍ക്ക് ലഭിക്കുന്നതാണ്.
*അധികവരുമാനത്തില്‍ സ്വിഫ്റ്റില്‍ നിലവിലുള്ള ഇന്‍സെന്റീവ് സംവിധാനം അനുസരിച്ചുള്ള ഇന്‍സെന്റീവ് ബാറ്റയും നല്‍കും

തെരഞ്ഞെടുപ്പ് രീതി
അപേക്ഷകള്‍ സൂഷ്മ പരിശോധന നടത്തി ചുരുക്ക പട്ടിക തയ്യാറാക്കിയ ശേഷം എഴുത്ത് പരീക്ഷയും, ഡ്രൈവിങ് ടെസ്റ്റും നടത്തും. ശേഷം ഇന്റര്‍വ്യൂ നടത്തി ആകും അന്തിമ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുക.
തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ സ്വന്തം താമസ സ്ഥലത്തുള്ള പൊലീസ് സ്റ്റേഷന്‍ നിന്ന് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് 10 ദിവസത്തിനകം ഹാജരാക്കിയിരിക്കണം.

തെരഞ്ഞെടുക്കപ്പെട്ട ശേഷം
തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ഥികള്‍ സ്വിഫ്റ്റുമായി കരാറില്‍ ഏര്‍പ്പെടുന്നതിനൊപ്പം പലിശയില്ലാതെ റീഫണ്ട് ചെയ്യുന്ന കരുതല്‍ നിക്ഷേപമായി 30,000 രൂപ ഡിഡി ആയി സമര്‍പ്പിക്കണം. 2 വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കിയാല്‍ ഈ പണം തിരിച്ചു ലഭിക്കും.

അപേക്ഷിക്കേണ്ട വിധം

കെ.എസ്.ആര്‍.ടി.സിസ്വിഫ്റ്റിന്റെ സൈറ്റ് മുഖേനയാണ് അപ്ലൈ ചെയ്യേണ്ടത്.
അതിനായി https://cmd.kerala.gov.in/recruitment/ എന്ന സൈറ്റ് സന്ദര്‍ശിക്കുക.
അല്ലെങ്കില്‍ https://cmdkerala.recruitopen.com/custom-signup/KSWIFT18 എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Kerala State Road Transport Corporation (KSRTC) SWIFT is inviting online applications for Driver cum Conductor posts.