22
Sep 2025
Thu
22 Sep 2025 Thu
Supreme Court Takes Suo Moto Cognisance of Non-Functional CCTV Cameras in Police Stations

രാജ്യത്തുടനീളമുള്ള പോലീസ് സ്‌റ്റേഷനുകളില്‍ സിസിടിവി പ്രവര്‍ത്തിക്കാത്ത സംഭവങ്ങളില്‍ സ്വമേധയാ കേസെടുത്ത് സുപ്രിംകോടതി. 2025ലെ ആദ്യ എട്ട് മാസത്തില്‍ രാജസ്ഥാനില്‍ 11 പേര്‍ പോലീസ് കസ്റ്റഡിയില്‍ മരിച്ചുവെന്ന മാധ്യമവാര്‍ത്തയെ തുടര്‍ന്നാണ് ജസ്റ്റിസുമാരായ വിക്രം നാഥും സന്ദീപ് മെഹ്തയും അംഗമായ ബെഞ്ച് സ്വമേധയാ കേസെടുത്തത്. കസ്റ്റഡി മരണങ്ങള്‍ നടക്കുന്ന സംഭവങ്ങളില്‍ പോലീസ് സ്‌റ്റേഷനില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങള്‍ നല്‍കുന്നില്ലെന്നും ഭൂരിഭാഗം സ്‌റ്റേഷനുകളിലും റിമാന്‍ഡ് റൂമുകള്‍ സിസിടിവികള്‍ക്കു പുറത്താണ് സ്ഥിതി ചെയ്യുന്നതെന്നും റിപോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സാങ്കേതിക തകരാറുകള്‍, സ്‌റ്റോറേജിന്റെ അഭാവം, അന്വേഷണം നടക്കുന്നു, നിയമപരമായ തടസ്സം മുതലായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി പോലീസ് സിസിടിവി ദൃശ്യങ്ങള്‍ നല്‍കുന്നില്ലെന്നും റിപോര്‍ട്ടില്‍ പറയുന്നു. കസ്റ്റഡി മര്‍ദ്ദനം തടയുന്നതിനും സുതാര്യത ഉറപ്പുവരുത്തുന്നതിനുമായി പോലീസ് സ്‌റ്റേഷനുകളില്‍ നിര്‍ബന്ധമായും സിസിടിവി കാമറകള്‍ സ്ഥാപിക്കണമെന്ന് സുപ്രിംകോടതി നേരത്തേ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. സിസിടിവി കാമറകള്‍ പരിപാലിക്കേണ്ടതിന്റെയും ബാക്ക് അപ്പ് എടുക്കേണ്ടതിന്റെയും തകരാറുകള്‍ പരിഹരിക്കേണ്ടതിന്റെയും ഉത്തരവാദിത്വം പോലീസ് സ്‌റ്റേഷന്‍ ഹൗസ് ഓഫിസര്‍മാര്‍ക്കാണെന്ന് സുപ്രിംകോടതി വ്യക്തമാക്കിയിരുന്നു.

ALSO READ: കുന്നംകുളം എസ്‌ഐയുടെ നേതൃത്വത്തില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിനെ തല്ലിച്ചതച്ചു; കൊടും ക്രൂരതയുടെ ദൃശ്യങ്ങള്‍ പുറത്ത് | Video