13
Sep 2025
Sat
13 Sep 2025 Sat
AI minister

അഴിമതിയും സ്വജന പക്ഷപാതവും കാണിക്കുന്ന മന്ത്രിമാര്‍ സൂക്ഷിക്കുക. കറപുരളാത്ത ജനസേവന മാതൃക സൃഷ്ടിച്ച് എഐ മന്ത്രി വരുന്നു. അല്‍ബേനിയയാണ് പുതിയ പരീക്ഷണത്തിന് മുതിരുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പരമ്പരാഗത അല്‍ബേനിയന്‍ വസ്ത്രം ധരിച്ച ഈ യുവതി അല്‍ബേനിയന്‍ മന്ത്രിസഭയിലെ പുതിയ അംഗമാണ്. അഴിമതിക്കെതിരെ പോരാടുക എന്നതാണ് പിക്‌സലുകളും കോഡുകളും ഉപയോഗിച്ച് നിര്‍മിച്ച ഈ എഐ മന്ത്രിയുടെ ചുമതല.

അല്‍ബേനിയന്‍ ഭാഷയില്‍ സൂര്യന്‍ എന്നര്‍ഥം വരുന്ന ‘ഡിയല്ല’ എന്നാണ് പുതിയ മന്ത്രിയുടെ പേര്. സര്‍ക്കാറിന്റെ കരാറുകള്‍ കമ്പനികള്‍ക്ക് നല്‍കുക, പൊതുവായ ടെന്‍ഡറുകള്‍ക്ക് മേല്‍നോട്ടം വഹിക്കുക തുടങ്ങിയവയാണ് എഐ മന്ത്രിയുടെ ജോലി. പുതിയ മന്ത്രി പൊതു ടെന്‍ഡറുകള്‍ പൂര്‍ണമായും അഴിമതി മുക്തമാക്കുമെന്ന് പ്രധാനമന്ത്രി ഈദി രമ പറഞ്ഞു.

ജനുവരിയില്‍ ആദ്യമായി എഐ മന്ത്രി പ്രവര്‍ത്തിച്ച് തുടങ്ങിയതിന് ശേഷം ഇതുവരെ 36,000 സര്‍ക്കാര്‍ രേഖകളിലെ പ്രശ്നങ്ങള്‍ പരിഹരിക്കുകയും, ആയിരത്തോളം സേവനങ്ങള്‍ പ്ലാറ്റഫോം വഴി നല്‍കിയിട്ടുണ്ടെന്നും സര്‍ക്കാര്‍ രേഖകള്‍ ചൂണ്ടികാണിക്കുന്നു. ഡിയല്ല പ്രവര്‍ത്തിക്കുന്നത് ഏതെങ്കിലും വ്യക്തിയുടെ മേല്‍നോട്ടത്തിലാണോ എന്നത് സംബന്ധിച്ച് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക