|
അധ്യാപക ജോലി നോക്കുന്നവര്‍ക്ക് മികച്ച അവസരമൊരുക്കി ഡയരക്ടറേറ്റ് ഓഫ് എജ്യൂക്കേഷന്‍, ഡല്‍ഹി മുനിസിപ്പല്‍ കൗണ്‍സില്‍ എന്നിവയുടെ വിജ്ഞാപനം. ഡയരക്ടറേറ്റ് ഓഫ് എജ്യൂക്കേഷന്‍, ഡല്‍ഹി മുനിസിപ്പല്‍ കൗണ്‍സില്‍ എന്നിവയ്ക്കു കീഴില്‍ 1,180 പ്രൈമറി അസിസ്റ്റന്റ് ടീച്ചര്‍ ഒഴിവിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. വിശദാംശങ്ങള്‍ താഴെ നല്‍കുന്നു.
അവസാനതീയതി: ഒക്ടോബര്‍
യോഗ്യത:
50% മാര്‍ക്കോടെ പ്ലസ് ടു/തത്തുല്യം, എലമെന്ററി എജ്യുക്കേഷനില്‍ 2 വര്‍ഷ ഡിപ്ലോമ അല്ലെങ്കില്‍ 50% മാര്‍ക്കോടെ പ്ലസ് ടു, 4 വര്‍ഷ ബാച്‌ലര്‍ ഓഫ് എലമെന്റി എജ്യുക്കേഷന്‍ അല്ലെങ്കില്‍ ബിരുദം, എലമെന്ററി എജ്യുക്കേഷനില്‍ 2 വര്‍ഷ ഡിപ്ലോമ. സിടെറ്റ് യോഗ്യതയുള്ളവരാകണം.
സെക്കന്‍ഡറി തലത്തില്‍ ഹിന്ദി/ഉര്‍ദു/പഞ്ചാബി/ഇംഗ്ലിഷ് പഠിച്ചിരിക്കണം. (പട്ടികവിഭാഗം, ഒ.ബി.സി, ഭിന്നശേഷിക്കാര്‍ക്കു മാര്‍ക്കില്‍ 5% ഇളവ്).
പ്രായം:
30 വയസ് കവിയരുത്. ശമ്പളം: 35,4001,12,400.
തെരഞ്ഞെടുപ്പ് രീതി:
എഴുത്തുപരീക്ഷ മുഖേനയാണ് തിരഞ്ഞെടുപ്പ്.
പരീക്ഷാകേന്ദ്രം: ഡല്‍ഹി.
വിദ്യാഭ്യാസ, തൊഴില്‍ വാർത്തകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ
അപേക്ഷാ ഫീസ്:
100 രൂപ.
എസ്.ബി.ഐ ഇപേ മുഖേന ഫീസടയ്ക്കാം.
(പട്ടിക വിഭാഗം, ഭിന്നശേഷിക്കാര്‍, വിമുക്തഭടന്‍, സ്ത്രീകള്‍ക്കു ഫീസില്ല).
വെബ്‌സൈറ്റ്: dsssbonline.nic.in , dsssb.delhi.gov.in.
The Delhi Subordinate Services Selection Board (DSSSB) has invited online applications for the DSSSB PRT Recruitment 2025. A total of 1180 Assistant Teacher (Primary) posts in Delhi government schools will be filled through this recruitment drive





