ഇന്ത്യക്കെതിരേ ചുമത്തിയ 25 ശതമാനം പിഴത്തീരുവ യുഎസ് പിന്‍വലിച്ചേക്കുമെന്ന് റിപോര്‍ട്ട്. ഇന്ത്യന്‍ ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതിക്ക് ചുമത്തിയ പിഴത്തീരുവ നവംബര്‍ 30ന് ശേഷം യുഎസ് പിന്‍വലിച്ചേക്കുമെന്ന് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് വി അനന്ത നാഗേശ്വരന്‍ ആണ് അറിയിച്ചത്.
|
ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി കൊല്‍ക്കത്തയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംബന്ധിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയുടെ കയറ്റുമതി വളര്‍ച്ച പ്രതിവര്‍ഷം 850 ബില്യന്‍ യുഎസ് ഡോളറാമെന്നു പറഞ്ഞ അദ്ദേഹം ഇത് ഒരു ട്രില്യന്‍ ഡോളറായി വര്‍ധിക്കുന്ന പാതയിലാണെന്നും കൂട്ടിച്ചേര്‍ത്തു.
അടുത്ത രണ്ടുമാസത്തിനുള്ളില്‍ അധിക തീരുവകളില്‍ പരിഹാരമുണ്ടാകുമെന്ന് വിശ്വസിക്കുന്നുവെന്നും ഇന്ത്യയും അമേരിക്കയും തമ്മിലുള്ള തുടര്‍ ചര്‍ച്ചകളെല്ലാം ഇതാണ് സൂചിപ്പിക്കുന്നതെന്നും വി അനന്ത നാഗേശ്വരന്‍ പറഞ്ഞു.
ALSO READ: കൊല്ലം സ്വദേശി ഒമാനില്‍ മരിച്ച നിലയില്‍
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





