15
Sep 2025
Tue
15 Sep 2025 Tue
israeli commander killed in Gaza

ഗാസ സിറ്റിയില്‍ ഇന്നലെ നടന്ന ഏറ്റുമുട്ടലിനിടെ ഇസ്രായേലി സൈനിക ഓഫീസര്‍ കൊല്ലപ്പെട്ടു. മിഗ്ദല്‍ ഹാഎമെക് സ്വദേശിയായ മേജര്‍ ഷഹര്‍ നെതാനേല്‍ ബൊസാഗ്ലോ (27) ആണ് കൊല്ലപ്പെട്ട സൈനികന്‍. ഇദ്ദേഹം 7-ആം കവചിത ബ്രിഗേഡിന്റെ 77-ആം ബറ്റാലിയനിലെ കമ്പനി കമാന്‍ഡറായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പ്രാഥമിക അന്വേഷണത്തില്‍, തിങ്കളാഴ്ച ഗാസ സിറ്റിയില്‍ നടന്ന ആക്രമണത്തിനിടെ ഒരു ഹമാസ് പോരാളി 77-ആം ബറ്റാലിയനിലെ ടാങ്കുകളിലൊന്നിലേക്ക് ആര്‍പിജി (റോക്കറ്റ് പ്രൊപ്പല്‍ഡ് ഗ്രനേഡ്) വെടിയുതിര്‍ക്കുകയും, ഇത് ഓഫീസര്‍ക്ക് പരിക്കേല്‍പ്പിക്കുകയും ചെയ്തു.

പരിക്കേറ്റ ബൊസാഗ്ലോയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും നില വഷളാവുകയും മരണം സംഭവിക്കുകയുമായിരുന്നു. കഴിഞ്ഞ ആഴ്ച ആരംഭിച്ച ഗാസ സിറ്റിയിലെ ഹമാസിനെതിരായ ഇസ്രായേലിന്റെ പുതിയ സൈനിക നടപടിയില്‍ കൊല്ലപ്പെടുന്ന ആദ്യ സൈനികനാണ് ഇദ്ദേഹം.