ഓട്ടോറിക്ഷയ്ക്ക് പിന്നിൽ കാറിടിച്ചുകയറി വിദ്യാർഥികൾക്ക് പരിക്കേറ്റതിനു പിന്നാലെ ഓട്ടോഡ്രൈവർ ജീവനൊടുക്കി. കാസർകോടാണ് സംഭവം. പള്ളഞ്ചിയിലെ പരേതനായ കെ ശേഖരൻ നായർ-സി കമലാക്ഷി ദമ്പതികളുടെ മകൻ അനീഷാണ് (43) മരിച്ചത്. ഇന്നലെ വൈകിട്ടോടെയാണ് സംഭവം.
|
ബേത്തൂർപാറയിൽ നിന്ന് പള്ളഞ്ചിയിലേക്ക് പോവുകയായിരുന്ന ഓട്ടോയ്ക്ക് പിറകിലാണ് നിയന്ത്രണം വിട്ട കാർ ഇടിച്ചുകയറിയത്. ബേത്തൂർ പാറ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ മൂന്നു പ്ലസ് വൺ വിദ്യാർഥികൾക്കായിരുന്നു പരിക്കേറ്റത്.
അപകടം നടന്ന ഉടൻ പള്ളഞ്ചിയിലെത്തിയ അനീഷ് ആളൊഴിഞ്ഞ പ്രദേശത്ത് വച്ച് ആസിഡ് കുടിക്കുകയായിരുന്നു. നാട്ടുകാർ അനീഷിനെ ആദ്യം കാസർകോട്ടെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മംഗലാപുരത്തെ ആശുപത്രിയിലേക്കും മാറ്റിയെങ്കിലും രക്ഷിക്കാനായില്ല.
ഭാര്യ: വീണ. മക്കൾ: നീരജ്, ആരവ്.
ALSO READ: ഡോക്ടറാവാൻ ആഗ്രഹമില്ല; നീറ്റ് പരീക്ഷയ്ക്ക് 99.99 ശതമാനം മാർക്ക് കിട്ടിയ വിദ്യാർഥി ജീവനൊടുക്കി


