01
Sep 2025
Sat
01 Sep 2025 Sat
man and wife arrested for stealing money and gold from former teacher

മലപ്പുറത്ത് അധ്യാപികയെ കബളിപ്പിച്ച് 21 പവനും 27.5 ലക്ഷം രൂപയുമായി മുങ്ങിയ പൂര്‍വ വിദ്യാര്‍ഥിയും ഭാര്യയും പിടിയില്‍. മലപ്പുറം തലക്കടത്തൂര്‍ സ്വദേശി ഫിറോസും ഭാര്യ റംലത്തുമാണ് അറസ്റ്റിലായത്. പൂര്‍വ വിദ്യാര്‍ഥി സംഗമത്തില്‍ പരിചയം പുതുക്കിയാണ് പ്രതി അധ്യാപികയില്‍ പണവും സ്വര്‍ണവും തട്ടിയെടുത്തത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ബിസിനസ് തുടങ്ങാനെന്ന പേരിലാണ് ആദ്യം പണം വാങ്ങിയത്. അതിന് കൃത്യമായ ലാഭ വിഹിതം നല്‍കുകയും ചെയ്തു. അങ്ങനെ വിശ്വാസം നേടിയെടുത്ത ശേഷമാണ് കൂടുതല്‍ തുക കൈക്കലാക്കിയത്. ബിസിനസ് വിപുലമാക്കാനെന്ന പേരിലാണ് സ്വര്‍ണം കൈക്കലാക്കിയത്. എന്നാല്‍, തട്ടിപ്പിന് പിന്നാലെ പ്രതി ഒളിവില്‍ പോയി. കര്‍ണാടകയില്‍ നിന്നാണ് പ്രതിയെയും ഭാര്യയെയും പരപ്പനങ്ങാടി പോലീസ് പിടികൂടിയത്. അറസ്റ്റിലായ റംലത്തിനെ ജാമ്യത്തില്‍ വിട്ടയച്ചു.

1988-90 കാലത്ത് പ്രതിയെ പഠിപ്പിച്ച അധ്യാപികയാണ് തട്ടിപ്പിനിരയായത്. സ്വര്‍ണവുമായി ബന്ധപ്പെട്ട ബിസിനസ് തുടങ്ങാന്‍ ആണെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. ആദ്യം ഒരു ലക്ഷം രൂപ അധ്യാപികയോടു വാങ്ങിയ പ്രതി ഇതിനു ലാഭവിഹിതമായി 4000 രൂപ നല്‍കി. പിന്നീട് മൂന്ന് ലക്ഷം വാങ്ങുകയും ലാഭമായി 12,000 രൂപ കൈമാറുകയും ചെയ്തു. തുടര്‍ന്ന് പലതവണകളിലായി കൂടുതല്‍ പണവും സ്വര്‍ണവും കൈക്കലാക്കിയ ഫിറോസ് മുങ്ങി. കബളിക്കപ്പെട്ടുവെന്ന് മനസ്സിലാക്കിയതോടെ അധ്യാപിക പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

ALSO READ: ബാലരാമപുരത്ത് രണ്ടുവയസ്സുകാരിയെ കിണറ്റിലെറിഞ്ഞുകൊന്ന കേസില്‍ അമ്മ അറസ്റ്റില്‍; കുഞ്ഞ് ഭര്‍ത്താവിന്റേതല്ലെന്ന് ഡിഎന്‍എ പരിശോധനാ ഫലം

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക