18
Sep 2025
Sun
18 Sep 2025 Sun
son in law arrested for trying to kill father in law by hit with car

കുടുംബപ്രശ്‌നത്തിന്റെ പേരില്‍ ഭാര്യ പിതാവിനെ കാറിടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ച കേസില്‍ മരുമകന്‍ അറസ്റ്റില്‍. മലപ്പുറം ഊര്‍ങ്ങാട്ടിരി മൈത്ര സ്വദേശി അബ്ദുള്‍ സമദാണ് പിടിയിലായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ശനിയാഴ്ച വൈകിട്ട് 3.45ഓടെ കൂറ്റമ്പാറ രാമംക്കുത്ത് റോഡില്‍ ചേനാംപാറയില്‍ വച്ചാണ് അബ്ദുല്‍ സമദ് ബൈക്കില്‍ ബൈക്കില്‍ വരികയായിരുന്ന ഭാര്യാപിതാവ് അബ്ദുല്ലയെ കാറിടിപ്പിച്ചത്. ബൈക്കില്‍ നിന്ന് തെറിച്ച് വീണ അബ്ദുല്ലയെ വീണ്ടും ഇടിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ തടയുകയായിരുന്നു.

പൂക്കോട്ടുംപാടം പോലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഭാര്യ തന്റെ വീട്ടില്‍ താമസിക്കാത്തതിനു കാരണം പിതാവായ അബ്ദുല്ലയാണെന്നു കരുതിയാണ് കൊലപ്പെടുത്താന്‍ ശ്രമിച്ചതെന്ന് യുവാവ് പോലീസിനു മൊഴി നല്‍കി.

ALSO READ: തത്തയെ പിടികൂടുന്നതിനിടെ തെങ്ങ് വീണ് സ്‌കൂള്‍ വിദ്യാര്‍ഥി മരിച്ചു