18
Sep 2025
Mon
18 Sep 2025 Mon
mother beaten son to death for demanding chicken dish

കോഴിക്കറി ചോദിച്ചു വഴക്കുണ്ടാക്കിയ ഏഴുവയസ്സുകാരനെ അമ്മ ചപ്പാത്തി പരത്തുന്ന ഉരുളന്‍വടിക്ക് അടിച്ചുകൊന്നു. അടിയേറ്റ മകള്‍ക്കു ഗുരുതര പരിക്ക്. മഹാരാഷ്ട്രയിലെ പാല്‍ഘറിലാണ് സംഭവം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ചിന്‍മയ് ധുംദെയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ കുട്ടിയുടെ അമ്മയായ പല്ലവി ദുംദെയെ(40)പോലീസ് അറസ്റ്റ് ചെയ്തു. പരിക്കേറ്റ പെണ്‍കുട്ടി ആശുപത്രിയില്‍ ചികില്‍സയിലാണ്.

ദുരൂഹ സാഹചര്യത്തില്‍ കുട്ടി മരിച്ച വിവരം അയല്‍വാസികള്‍ പോലീസിനെ അറിയിച്ചതാണ് കൊലപാതക വിവരം പുറത്തറിയാന്‍ സഹായകമായത്.

ALSO READ: കോവളത്ത് വൃദ്ധനെ കൊലപ്പെടുത്തിയതിന് അയല്‍വാസി പിടിയില്‍; പിന്നില്‍ അവിഹിത ബന്ധമെന്ന് സംശയം