10
Oct 2025
Fri
10 Oct 2025 Fri
Malayali killed in hammer attack in Cumbum

ജോലിക്കെത്തിയ മലയാളിയെ കമ്പത്ത് ചുറ്റികയ്ക്ക് അടിച്ചുകൊന്നു. തൃശൂര്‍ സ്വദേശി മുഹമ്മദ് റാഫി(44)യാണ് കൊല്ലപ്പെട്ടത്. മദ്യപാനത്തിനിടെ ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തിന് കാരണം. സംഭവത്തില്‍ ഗൂഡല്ലൂര്‍ സ്വദേശി ഉദയകുമാറി(39)നെ പോലീസ് അറസ്റ്റ് ചെയ്തു.

whatsapp ജോലിക്കെത്തിയ മലയാളിയെ കമ്പത്ത് ചുറ്റികയ്ക്ക് അടിച്ചുകൊന്നു
ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വ്യാഴം രാത്രിയാണ് സംഭവം നടന്നത്. ശരവണന്‍ എന്ന പരിചയക്കാരന്റെ ഗ്രില്ലുകള്‍ പണിയുന്ന കമ്പത്തെ വര്‍ക്ക്ഷോപ്പിലാണ് റാഫി ജോലി ചെയ്തിരുന്നത്. അവിടെ തൊട്ടടുത്ത മുറിയില്‍ താമസിച്ചിരുന്നയാളാണ് ഉദയകുമാര്‍. ഇന്നലെയും പതിവുപോലെ ജോലി കഴിഞ്ഞ് ലോഡ്ജിലെത്തിയ മുഹമ്മദ് റാഫി ഉദയകുമാറിനൊപ്പം മദ്യപിച്ചു. അതിനിടെ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. തുടര്‍ന്നാണ് മേസ്തിരിയായ ഉദയകുമാര്‍ കൈവശമുണ്ടായിരുന്ന ആയുധങ്ങളില്‍ നിന്ന് ചുറ്റികയെടുത്ത് റാഫിയുടെ നെഞ്ചില്‍ അടിച്ചത്. ഇതോടെ റാഫി ബോധംകെട്ടുവീണു.

ശബ്ദം കേട്ടെത്തിയ ലോഡ്ജ് ജീവനക്കാര്‍ ഉടന്‍തന്നെ പോലീസില്‍ വിവരമറിയിച്ചു. ഉദ്യോഗസ്ഥര്‍ എത്തിയപ്പോഴേക്കും മുഹമ്മദ് റാഫി മരിച്ചിരുന്നു. ഇയാളുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം കമ്പത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഉടന്‍തന്നെ ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

ALSO READ: പൊതുമരാമത്ത് എന്‍ജിനീയറുടെ വീട്ടില്‍ നിന്ന് കിലോക്കണക്കിന് സ്വര്‍ണവും വെള്ളിയും കോടിക്കണക്കിന് പണവും പിടികൂടി