30
Nov 2026
Mon
30 Nov 2026 Mon
Advertisement
Advertisement
Advertisement
Advertisement
Advertisement
Gaza City residents return as Israel says ceasefire has started

വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി ഇസ്രായേല്‍ സൈന്യം ഗസയില്‍ നിന്ന് പിന്‍വാങ്ങിയതോടെ ഫലസ്തീനി കുടുംബങ്ങള്‍ തിരികെയെത്തിത്തുടങ്ങി. ഇസ്രായേല്‍ നടത്തി വന്ന കനത്ത ആക്രമണത്തെ തുടര്‍ന്ന് പിന്‍വാങ്ങിയവരാണ് തകര്‍ന്നു തരിപ്പണമായ തങ്ങളുടെ സ്വന്തം മണ്ണിലേക്ക് തിരികെയെത്തുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഹമാസിന്റെ പക്കലുള്ള ബന്ദികളെ മോചിപ്പിക്കുന്നതിനു പകരമായി ഇസ്രായേലി ജയിലുകളിലുള്ള ഫലസ്തീനി തടവുകാരെ വരും മണിക്കൂറുകള്‍ക്കുള്ളില്‍ വിട്ടയയ്ക്കും. വെടിനിര്‍ത്തല്‍ കരാറിന്റെ ആദ്യഘട്ടത്തിന് അംഗീകാരം നല്‍കിയതായി ഇസ്രായേലീ സര്‍ക്കാര്‍ നേരത്തേ അറിയിച്ചിരുന്നു. ബന്ദികളെ മോചിപ്പിക്കുന്നതും ഗസയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഇസ്രായേല്‍ സേന പിന്‍മാറുന്നതുമാണ് ഈ ഘട്ടം.

വെള്ളിയാഴ്ച പുലര്‍ച്ചെ പ്രാവര്‍ത്തികമായ വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി 72 മണിക്കൂറിനുള്ളില്‍ ബന്ദികളെ വിട്ടയയ്ക്കണമെന്നാണ് വ്യവസ്ഥ. ഇതിനു പകരം ആയിരക്കണക്കിന് ഫലസ്തീന്‍ തടവുകാരെ ഇസ്രായേല്‍ വിട്ടയയ്ക്കുകയും ചെയ്യും.

ALSO READ: ആര്‍എസ്എസ് ശാഖയില്‍ നിരന്തര ലൈംഗികപീഡനത്തിനിരയായ യുവാവ് ജീവനൊടുക്കി

OS Nishad

2006 മുതൽ മാധ്യമ പ്രവർത്തനരംഗത്ത് സജീവം. 2017 മുതൽ ന്യൂസ് ടാഗ് ലൈവിൽ ന്യൂസ് എഡിറ്ററാണ്. തേജസ് ദിനപത്രത്തിലും വിവിധ ഓൺലൈൻ മാധ്യമങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക

Advertisement
Advertisement
Advertisement
Advertisement
Advertisement