10
Oct 2025
Fri
10 Oct 2025 Fri
unable to remove guide wire from Sumayya's body even after key hole suregery

ശസ്ത്രക്രിയയ്ക്കിടെ കാട്ടാക്കട കിള്ളി സ്വദേശി എസ് സുമയ്യയുടെ ശരീരത്തില്‍ കുടുങ്ങിയ ഗൈഡ് വയര്‍ നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയ പരാജയപ്പെട്ടു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുത്രിയില്‍ നടത്തിയ താക്കോല്‍ ദ്വാര ശസ്ത്രക്രിയയാണ് പരാജയപ്പെട്ടത്. ട്യൂബിന്റെ രണ്ടറ്റവും ധമനികളോടു ഒട്ടിച്ചേര്‍ന്ന അവസ്ഥയിലാണ്. 2023 മാര്‍ച്ച് 22ന് തൈറോയ്ഡ് നീക്കം ചെയ്യാനായി ജനറല്‍ ആശുപത്രിയില്‍ നടത്തിയ ശസ്ത്രക്രിയയില്‍ ആണ് സുമയ്യയുടെ ശരീരത്തില്‍ ഗൈഡ് വയര്‍ കുടുങ്ങിയത്.

whatsapp സുമയ്യയുടെ ശരീരത്തില്‍ കുടുങ്ങിയ ഗൈഡ് വയര്‍ നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയ പരാജയപ്പെട്ടു
ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

താക്കോല്‍ ദ്വാര ശസ്ത്രക്രിയ പരാജയമായതോടെ മേജര്‍ ശസ്ത്രക്രിയ വേണ്ടിവരുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചെങ്കിലും കുടുംബം ഇതിനു സമ്മതം നല്‍കിയിട്ടില്ല. 70 സെന്റിമീറ്റര്‍ നീളമുള്ള ഗൈഡ് വയര്‍ ആണ് യുവതിയുടെ ശരീരത്തില്‍ കുടുങ്ങിക്കിടക്കുന്നത്. വയറിനു താഴെ നിന്ന് കഴുത്തുവരെ നീളുന്ന ഞരമ്പിനുള്ളിലാണ് ഗൈഡ് വയര്‍ ഉള്ളത്. ആരോഗ്യപ്രശ്‌നങ്ങളെത്തുടര്‍ന്ന് മാര്‍ച്ച് മാസത്തില്‍ എക്‌സ്‌റേ എടുത്തപ്പോഴാണ് ഗൈഡ് വയര്‍ കുടുങ്ങിക്കിടക്കുന്ന വിവരം അറിയുന്നത്.

ALSO READ: ജോലിക്കെത്തിയ മലയാളിയെ കമ്പത്ത് ചുറ്റികയ്ക്ക് അടിച്ചുകൊന്നു