01
Oct 2025
Sat
01 Oct 2025 Sat
pregnant-Malayali-woman-collapsed-and-died-in-Ajman

അജ്മാന്‍: ഒമ്പത് മാസം ഗര്‍ഭിണിയായ മലയാളി യുവതി അജ്മാനില്‍ കുഴഞ്ഞുവീണ് മരിച്ചു. അമിതരക്ത സമ്മര്‍ദത്തെ തുടര്‍ന്നാണ് ദാരുണാന്ത്യം. പട്ടാമ്പി വല്ലപ്പുഴ ഇബ്രാഹിമിന്റെ മകള്‍ അസീബ(35) ആണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

താമസ സ്ഥലത്ത് കുഴഞ്ഞുവീണ അസീബയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ഇന്ന് ദുബൈ സോനപൂര്‍ ഖബര്‍സ്ഥാനില്‍ ഖബറടക്കുമെന്ന് ബന്ധുക്കള്‍ പറഞ്ഞു.

അജ്മാന്‍ എമിറേറ്റ്‌സ് സിറ്റിയില്‍ താമസിക്കുന്ന പുളിക്കല്‍ അബ്ദുസലാമിന്റെ ഭാര്യയാണ്. മകള്‍:മെഹ്‌റ.