കുട്ടിക്കാലത്ത് നേരിടേണ്ടി വന്ന ലൈംഗിക അതിക്രമങ്ങളെക്കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടന്‍ നിഹാല്‍ പിള്ള. പൃഥ്വിരാജ് നായകനായ ‘മുംബൈ പോലീസ്’ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ താരമാണ് നടി പ്രിയ മോഹന്റെ ഭര്‍ത്താവു കൂടിയായ നിഹാല്‍.
|
”ഞാന്‍ ഒരിക്കലും വെളിയില്‍ പറയുമെന്ന് കരുതാത്ത കാര്യമാണിത്. എന്നാല്‍, എനിക്ക് വേണ്ടപ്പെട്ട ഒരാളില്‍ നിന്ന് അവരുടെ കുട്ടിക്ക് സമാനമായ അനുഭവം ഉണ്ടായതിനെ തുടര്‍ന്നാണ് ഇത് തുറന്നുപറയാന്‍ തീരുമാനിച്ചത്,” ഒരു യുട്യൂബ് അഭിമുഖത്തില്‍ നിഹാല്‍ പറയുന്നു. കുട്ടികള്‍ ലൈംഗിക അതിക്രമങ്ങള്‍ നേരിടുന്നത് ഈ അടുത്ത കാലത്തായി വര്‍ധിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രണ്ട്, മൂന്ന് തവണ തനിക്ക് ലൈംഗിക അതിക്രമം നേരിടേണ്ടി വന്നിട്ടുണ്ട്. അതില്‍ രണ്ടെണ്ണം വലിയ ട്രോമയായി മനസ്സില്‍ അവശേഷിക്കുന്നുണ്ടെന്നും നിഹാല്‍ വെളിപ്പെടുത്തി. ”എനിക്ക് എട്ടോ ഒമ്പതോ വയസ്സുള്ളപ്പോള്‍, ഞാന്‍ താമസിച്ചിരുന്ന വീടിന് അടുത്തുള്ള ഒരു ഷൂ ഷോപ്പിലെ ജീവനക്കാര്‍ താമസിക്കുന്ന വീട്ടിലേക്ക് ഫുട്‌ബോളിന്റെ സ്റ്റിക്കര്‍ തരാമെന്ന് പറഞ്ഞ് കടയിലെ ഒരാള്‍ ഞങ്ങളെ വിളിക്കുമായിരുന്നു. ഒരു ദിവസം കുറേ സ്റ്റിക്കറുകള്‍ തരാമെന്ന് പറഞ്ഞ് അയാള്‍ ഞങ്ങളെ മൂന്നുപേരെ അകത്തേക്ക് വിളിച്ചു,” നിഹാല്‍ ഓര്‍ത്തെടുത്തു.
അകത്ത് കയറിയപ്പോള്‍ വലിയ സ്റ്റിക്കര്‍ തരാമെന്ന് പറഞ്ഞ് അയാള്‍ ഞങ്ങളുടെ സ്വകാര്യ ഭാഗങ്ങളില്‍ പിടിക്കുകയോ പിടിക്കാന്‍ ശ്രമിക്കുകയോ ചെയ്തു. ”എനിക്കൊപ്പം വന്ന മറ്റൊരു കുട്ടിയെ അകത്തേക്ക് വിളിച്ച് അവന്റെ ഷോട്‌സ് ഊരി എന്തൊക്കെയോ ചെയ്തു. അതിനുശേഷം ഞങ്ങളാരും അവിടേക്ക് പോയിട്ടില്ല. ആ റൂമിന്റെ സ്‌മെല്‍ ഇന്നും എനിക്ക് ഓര്‍മയുണ്ട്. അതൊരു ട്രോമയാണ്,” നിഹാല്‍ വികാരാധീനനായി പറഞ്ഞു.
കുവൈത്തിലേക്ക് പോയപ്പോള്‍ സമാനമായ മറ്റൊരു ദുരനുഭവമുണ്ടായി. ”അന്ന് ഞാന്‍ പത്താം ക്ലാസിലോ പതിനൊന്നാം ക്ലാസിലോ ആണ് പഠിക്കുന്നത്. ഒരു അറബി എന്റെ കഴുത്തില്‍ പിടിച്ചു. തുടര്‍ന്ന് അയാള്‍ പതിയെ എന്റെ പാന്റിനടുത്തേക്ക് പോയി. ഉടന്‍ തന്നെ ഞാന്‍ അയാളുടെ ശ്രദ്ധ മാറ്റി, കൈ തട്ടി ഓടി രക്ഷപ്പെടുകയാണ് ചെയ്തത്,”


