05
Oct 2025
Wed
05 Oct 2025 Wed
Karnataka Police shoots Kerala man who driven lorry carrying cattles

കന്നുകാലികളുമായി കേരളത്തിലേക്ക് പോയ ലോറിയുടെ ഡ്രൈവറായ മലയാളിയെ വെടിവച്ചുപിടികൂടി കര്‍ണാടക പോലീസ്. പുത്തൂരില്‍ രാത്രി നടന്ന വാഹന പരിശോധനയില്‍ നിര്‍ത്താതെ പോയ വാഹനം പിന്തുടര്‍ന്നു പിടികൂടുകയായിരുന്നു പോലീസ് പറഞ്ഞു. കാസര്‍കോട് സ്വദേശി അബ്ദുല്ല(40)യ്ക്കാണ് വെടിയേറ്റത്. അബ്ദുല്ലയുടെ കാലിനാണ് വെടിയേറ്റത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

എട്ട് പോത്തുകളാണ് ലോറിയിലുണ്ടായിരുന്നത്. പുത്തൂരില്‍ പോലീസ് സംഘം കൈകാണിച്ചെങ്കിലും ലോറി നിര്‍ത്താതെ പോയി. 10 കിലോമീറ്ററോളം പോലീസ് സംഘം ലോറിയെ പിന്തുടര്‍ന്ന്. മുന്നില്‍ കയറി പോലീസ് ജീപ്പിന്റെ പിന്നില്‍ ലോറി ഇടിക്കുകയും ചെയ്തിരുന്നു. ഇതോടെ പോലീസ് രണ്ടുതവണ ലോറിക്കു നേരെ വെടിവച്ചു. ഇതിലൊന്ന് വാഹനത്തില്‍ തറച്ചുകയറുകയും രണ്ടാമത്തേത് ഡ്രൈവറുടെ കാലില്‍ കൊള്ളുകയുമായിരുന്നു.

വെടിയേറ്റ അബ്ദുല്ലയെ മംഗളുരുവിലെ വെന്‍ലോക്ക് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ലോറിയിലുണ്ടായിരുന്ന രണ്ടാമന്‍ ഓടി രക്ഷപ്പെട്ടുവെന്നു പോലീസ് പറഞ്ഞു.
അബ്ദുല്ലയ്‌ക്കെതിരേ ഗോവധ നിരോധന നിയമപ്രകാരം ബെല്ലാരി പോലീസ് സ്‌റ്റേഷനില്‍ നേരത്തേ കേസെടുത്തിട്ടുള്ളതാണെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു.

ALSO READ: പക വീട്ടാന്‍ തൊഴിലുടമയുടെ മകനായ അഞ്ചുവയസ്സുകാരനെ തട്ടിക്കൊണ്ടുപോയി കൊന്നു