18
Oct 2025
Thu
18 Oct 2025 Thu
chikmagaluru

പ്രണയാഭ്യര്‍ഥന നിരസിച്ചതിന് സ്‌കൂള്‍ അധ്യാപികയെ വിവസ്ത്രയാക്കി മരത്തില്‍ കെട്ടിയിട്ടു ക്രൂരമായി മര്‍ദ്ദിച്ചു. ചിക്കമഗളൂരുവില്‍ നടന്ന സംഭവവുമായി ബന്ധപ്പെട്ട് ബന്ധുവായ യുവാവിനെ അറസ്റ്റ് ചെയ്തു. ഭവിത് (26) നെയാണു ജയാപുര പൊലീസ് പിടികൂടിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പരിക്കേറ്റ അധ്യാപികയെ ശിവമൊഗ്ഗയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊപ്പ ബസാരിക്കട്ടെ ഗ്രാമത്തിലെ സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപികയായ 25 വയസ്സുകാരിക്കു നേരെയായിരുന്നു ആക്രമണം. സ്‌കൂളില്‍ നിന്നു തിരിച്ച് വീട്ടിലേക്കു നടന്നുവരുമ്പോഴായിരുന്നു സംഭവം.

ഫോണില്‍ സ്ഥിരമായി ശല്യം ചെയ്തതോടെ അധ്യാപിക ഭവിതിന്റെ നമ്പര്‍ ബ്ലോക്ക് ചെയ്യുകയും കാണാന്‍ വിസമ്മതിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയ അധ്യാപിക സ്‌കൂള്‍ വിട്ട് വരുന്ന വഴിയില്‍ ഒളിച്ചിരുന്ന് ഭവിത് ആക്രമിക്കുകയായിരുന്നു. മണിക്കൂറുകള്‍ക്ക് ശേഷമാണ് വിജനമായ പ്രദേശത്ത് നാട്ടുകാര്‍ അധ്യാപികയെ അവശനിലയില്‍ കണ്ടെത്തിയത്.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക