 
                    നവജാത ശിശുവിന്റെ മൃതദേഹം ക്വാറിയില്‍ കണ്ടെത്തി. കുഞ്ഞിനെ പ്രസവിച്ച യുവതിക്കെതിരേ പോലീസ് കേസെടുത്തു. ആറ്റൂര്‍ സ്വദേശിനി സ്വപ്നക്കെതിരേയാണ് ചെറുതുരുത്തി പോലീസ് കേസെടുത്തത്.
|  | 
 | 
ഗര്‍ഭച്ഛിദ്രത്തിനുള്ള ഗുളിക കഴിച്ച സ്വപ്ന വീട്ടില്‍ വച്ചുണ്ടായ കുഞ്ഞിനെ കവറിലാക്കി സഹോദരന്റെ കൈയില്‍ ക്വാറിയില്‍ തള്ളാന്‍ കൊടുത്തയയ്ക്കുകയായിരുന്നു. കവറിനുള്ളില്‍ കുട്ടിയാണെന്ന് അറിയില്ലായിരുന്നുവെന്ന് സഹോദരന്‍ മൊഴി നല്‍കി. രക്തസ്രാവത്തെ തുടര്‍ന്ന് യുവതി ആശുപത്രിയില്‍ ചികില്‍സ തേടിയതോടെയാണ് വിവരം പുറത്തറിയുന്നത്. യുവതി ഗര്‍ഭിണിയാണെന്ന വിവരം വീട്ടുകാര്‍ക്കും അറിയില്ലായിരുന്നുവെന്നാണ് പോലീസിനോട് പറഞ്ഞത്.
എട്ട് മാസം ഗര്‍ഭിണിയായിരിക്കുമ്പോഴാണ് യുവതി അബോര്‍ഷന്‍ വേണ്ടിയുള്ള ഗുളിക വാങ്ങികഴിച്ചത്. ഗുളിക കഴിച്ചു മൂന്നാം ദിവസം യുവതി കുഞ്ഞിനെ പ്രസവിക്കുകയായിരുന്നു.
ഇതുകഴിഞ്ഞ് രണ്ടാഴ്ചയായപ്പോഴാണ് യുവതി തൃശ്ശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സ തേടിയെത്തിയത്. സംഭവത്തില്‍ ചെറുതുരുത്തി പോലീസ് കേസെടുത്തു.  പ്രസവാനന്തരം കുട്ടി മരിച്ചിരുന്നോ എന്നത് പൊലീസ് പരിശോധിക്കുന്നു.
ALSO READ: പിഎഫ്‌ഐ ബന്ധമാരോപിച്ച് ബിസിനസുകാരനില്‍ നിന്ന് വ്യാജ പോലീസ് തട്ടിയത് 1.32 കോടി രൂപ
 
                                 
                            

 
                                 
                                 
                                
 
                                     
                                     
                                    
 
                         
                        
 
                         
                         
                        