31
Oct 2025
Fri
31 Oct 2025 Fri

മതപരിവര്‍ത്തനം ആരോപിച്ച് യുപിയില്‍ നാല് ക്രൈസ്തവര്‍ അറസ്റ്റില്‍. ജൗന്‍പുര്‍ ജില്ലയിലാണ് സംഭവം. അമ്മയും മകളുമടക്കം നാലുപേരെയാണ് പോലീസ് പിടികൂടിയത്. ഇവരില്‍ നിന്ന് ബൈബിള്‍, ക്രിസ്ത്യന്‍ ഭക്തി ഗാന പുസ്തകങ്ങള്‍, യേശുവിന്റെ ചിത്രങ്ങള്‍, മൊബൈല്‍ ഫോണുകള്‍ എന്നിവ പിടിച്ചെടുത്തതായി പോലീസ് പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഗീതാ ദേവി, മകള്‍ രഞ്ജന കുമാരി, സോനു, വിജയ് കുമാര്‍ എന്നിവരാണ് പിടിയിലായത്. മതപരിവര്‍ത്തനത്തിന് ഇവര്‍ ശ്രമിച്ചുവെന്ന പരാതിയിലാണ് നടപടിയെന്ന് അഡീഷനല്‍ പോലീസ് സൂപ്രണ്ട് ആയുഷ് ശ്രീവാസ്തവ പറഞ്ഞു.

ALSO READ: അംബേദ്കര്‍ പ്രതിമയില്‍ ഹാരമണിയിക്കാന്‍ കയറിയ ക്രെയിന് തകരാര്‍; പിന്നാലെ ഓപറേറ്ററെ തല്ലി ബിജെപി എംപി

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക