07
Nov 2025
Sat
07 Nov 2025 Sat
16 year old boy and his friends carelessly driven car which hit several vehicles

കൊച്ചി ഞാറയ്ക്കലില്‍ 16കാരനും കൂട്ടുകാരും അമിതവേഗത്തിലോടിച്ച കാര്‍ നിരവധി വാഹനങ്ങളില്‍ ഇടിച്ചുകയറ്റി. അപകടത്തില്‍ വയോധികയ്ക്ക് ഗുരുതര പരിക്ക്. എടവനക്കാട്, ചെറായി, ഞാറയ്ക്കല്‍ തുടങ്ങിയ സ്ഥലങ്ങളിലൂടെ മരണപ്പാച്ചില്‍ നടത്തിയ കാറിന്റെ പോക്ക് കണ്ട് വാഹനം തടഞ്ഞുനിര്‍ത്താന്‍ പലയിടത്തും ശ്രമമുണ്ടായി. എന്നാല്‍ വാഹനങ്ങളെ ഇടിച്ച ശേഷം കാര്‍ ചീറിപ്പായുകയായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഒടുവില്‍ ഞാറയ്ക്കലില്‍ വച്ച് പോലീസ് വാഹനം തടഞ്ഞു. മൂന്നു കൗമാരക്കാരായിരുന്നു കാറിലുണ്ടായിരുന്നത്. വൈക്കത്ത് രജിസ്റ്റര്‍ ചെയ്ത ഇന്നോവ ക്രിസ്റ്റയിലായിരുന്നു 16കാരന്റെയും കൂട്ടുകാരുടെയും മരണപ്പാച്ചില്‍.വിവിധ ഇടങ്ങളിലെത്തിയ വാഹനം റോഡിലിട്ട് അലക്ഷ്യമായി വട്ടം തിരിച്ചായിരുന്നു അപകടമുണ്ടാക്കിയത്.

ALSO READ: മകളുടെ പ്രതിശ്രുത വരന്റെ അച്ഛനൊപ്പം അമ്മ ഒളിച്ചോടി