2024ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു. ഭ്രമയുഗത്തിലെ അഭിനയത്തിന് മമ്മൂട്ടിയെ മികച്ച നടനായും ഫെമിനിച്ചി ഫാത്തിമയിലൂടെ ഷംല ഹസ മികച്ച നടിയായും തിഞ്ഞെടുക്കപ്പെട്ടു. മികച്ച കലാമൂല്യമുള്ള ചിത്രത്തിനുള്ള പുരസ്‌കാരം പ്രേമലു നേടി.
  | 
ആസിഫ് അലി. ടൊവിനോ തോമസ്, ജ്യോതിര്‍മയി, ദര്‍ശന രാജേന്ദ്രന്‍ എന്നിവര്‍ ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിന് അര്‍ഹരായി.ഏഴാം തവണയാണ് മമ്മൂട്ടിക്ക് മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം ലഭിക്കുന്നത്. ആറ് പുരസ്‌കാരങ്ങളുമായി മോഹന്‍ലാല്‍ ആണ് രണ്ടാമത്.
മഞ്ഞുമ്മല്‍ ബോയ്‌സാണ് മികച്ച സിനിമ. ഈ ചിത്രം സംവിധാനം ചെയ്ത ചിദംബരമാണ് മികച്ച സംവിധായകന്‍. മികച്ച സ്വഭാവ നടനുള്ള പുരസ്‌കരാം സിദ്ധാര്‍ഥ് ഭരതനും സൗബിന്‍ ഷാഹിറും പങ്കിട്ടു. ലിജോമോളാണ് മികച്ച സ്വഭാവ നടി. ഫെമിനിച്ചി ഫാത്തിമയിലുടെ ഫാസില്‍ മുഹമ്മദ് മികച്ച നവാഗത സംവിധായകനുള്ള പുരസ്‌കാരം നേടി.വേടനാണ് മികച്ച ഗാനരചയിതാവ്.
                                
                            

                                
                                
                                
                                    
                                    
                        
                        