ഷാര്‍ജ ബുക്ക് അതോറിറ്റി സംഘടിപ്പിക്കുന്ന 44ാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയ്ക്ക് തുടക്കമായി. 12 ദിവസം നീണ്ടു നില്‍ക്കുന്ന പുസ്തകമേളയില്‍ 2350ലേറെ പ്രസാധകരാണ് പങ്കെടുക്കുന്നത്. 66 രാജ്യങ്ങളില്‍ നിന്നുള്ള 250ലേറെ എഴുത്തുകാരും മറ്റും നയിക്കുന്ന പാനല്‍ ഡിസ്‌കഷനുകളും ശില്‍പ്പശാലകളുമടക്കം 1200ലേറെ പരിപാടികള്‍ മേളയിലെ മുഖ്യ ആകര്‍ഷകങ്ങളാണ്. നിങ്ങള്‍ക്കും ഒരു പുസ്തകത്തിനുമിടയില്‍ എന്നതാണ് ഇത്തവണത്തെ പുസ്തകമേളയുടെ പ്രമേയം.
|
ഗ്രീസ് ആണ് ഇത്തവണത്തെ അതിഥി രാഷ്ട്രം. 58 ഗ്രീക്ക് പ്രസാധകരും സാംസ്‌കാരിക സ്ഥാപനങ്ങളും 600 പുസ്തകങ്ങള്‍ മേളയില്‍ അവതരിപ്പിക്കും. ഇതിനു പുറമേ ഗ്രീസില്‍ നിന്നുള്ള എഴുത്തുകാരും കവികളും പരിഭാഷകരും പണ്ഡിതരും സംഗീതജ്ഞരും ലൈബ്രറേറിയന്മാരും മേളയില്‍ പങ്കെടുക്കും. കേരളത്തില്‍ നിന്ന് നിരവധി പ്രസാധകരാണ് ഇത്തവണയും മേളയിലുള്ളത്.
ALSO READ: അങ്കമാലിയില്‍ ആറു മാസം പ്രായമുള്ള കുഞ്ഞിനെ കഴുത്തറുത്ത് കൊന്നു
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





