അങ്കമാലി കറുകുറ്റിയില്‍ ആറു മാസം പ്രായമുള്ള കുഞ്ഞിനെ കഴുത്തറുത്ത് കൊന്നു. ആന്റണി, റൂത്ത് ദമ്പതികളുടെ മകളായ ഡല്‍ന മരിയ സാറയാണ് കൊല്ലപ്പെട്ടത്. വന്യജീവി കടിച്ചുവെന്ന് പറഞ്ഞാണ് കഴുത്തിനു മുറിവേറ്റ നിലയിലാണ് കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ മുറിവ് ശ്രദ്ധിച്ച ആശുപത്രി അധികൃതര്‍ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു.
|
വീട്ടില്‍ കുട്ടിയുടെ അച്ഛനും അമ്മയും മുത്തശ്ശിയുമാണുള്ളത്. കുഞ്ഞിനെ മുത്തശ്ശിയുടെ അരികില്‍ കിടത്തിയിരിക്കുകയായിരുന്നു. സംഭവം നടക്കുമ്പോള്‍ കുഞ്ഞിന്റെ അമ്മ അടുക്കളയിലായിരുന്നു. ഒച്ചകേട്ട് അമ്മ വന്നു നോക്കിയപ്പോഴാണ് കുഞ്ഞിനെ കഴുത്തില്‍ നിന്ന് ചോര വരുന്ന രീതിയില്‍ കണ്ടത്. പിന്നാലെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. എന്താണ് സംഭവിച്ചത് എന്നതില്‍ വ്യക്തത വന്നിട്ടില്ല. കുഞ്ഞിന്റെ മൃതദേഹം അങ്കമാലി അപ്പോളോ ആശുപത്രിയിലാണുള്ളത്.
രണ്ടു മാസം മുമ്പ് ഓവര്‍ഡോസ് മരുന്ന് കഴിച്ച് മുത്തശ്ശി ആശുപത്രിയില്‍ ചികില്‍സ തേടിയിരുന്നു. സമാനമായ രീതിയില്‍ അമ്മൂമ്മ ഇന്നും ഓവര്‍ഡോസ് മരുന്ന് കഴിച്ചുവെന്നാണ് വിവരം. കുഞ്ഞിന്റെ മരണത്തില്‍ ഇവരുടെ പങ്ക് പോലീസ് പരിശോധിക്കുന്നുണ്ട്.





