സ്‌കൂട്ടര്‍ ടോറസ് ലോറിക്കടിയില്‍ പെട്ട് ബാങ്ക് മാനേജര്‍ മരിച്ചു. തുറവൂര്‍ പഞ്ചായത്ത് ഒന്നാം വാര്‍ഡ് പള്ളിത്തോട് പുന്നയ്ക്കല്‍ ബെന്‍സണ്‍ ജോസഫ്-പരേയായ മാഗി ബെന്‍സണ്‍ ദമ്പതികളുടെ മകന്‍ അമല്‍ പി ബെന്‍ (33) ആണ് മരിച്ചത്. ചേര്‍ത്തല ഇസാഫ് ബാങ്കിലെ മാനേജരാണ് അമല്‍.
|
കഞ്ഞിക്കുഴി ഭാഗത്തുനിന്നു ചേര്‍ത്തല ഭാഗത്തേക്ക് വരുന്നതിനിടെ കെവിഎം ആശുപത്രിക്ക് സമീപത്തുവച്ചാണ് അപകടത്തില്‍പെട്ടത്. റോഡിന്റെ അരികിലൂടെ പോവുകയായിരുന്ന അമലിന്റെ സ്‌കൂട്ടര്‍ ടോറസ് ലോറിയുടെ അടിയിലേക്ക് തെന്നിവീഴുകയായിരുന്നുവെന്ന് ചേര്‍ത്തല പോലീസ് പറഞ്ഞു.
ലോറിയുടെ പിന്‍ചക്രങ്ങള്‍ അമലിന്റെ ദേഹത്തുകൂടി കയറിയിറങ്ങുകയായിരുന്നു. യുവാവ് തല്‍ക്ഷണം മരിച്ചു. ഭാര്യ: അലീന അലോഷ്യസ് (രാജഗിരി പബ്ലിക് സ്‌കൂള്‍). മകള്‍: അമിയ മരിയ. സംസ്‌കാരം ഇന്ന് 3.30ന് പള്ളിത്തോട് സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി സെമിത്തേരിയില്‍ നടക്കും.
ALSO READ: യുവതിയെ പീഡിപ്പിച്ച് നഗ്നദൃശ്യം കൂട്ടുകാര്‍ക്ക് അയച്ചുകൊടുത്ത സംഭവത്തില്‍ രണ്ടുപേര്‍ പിടിയില്‍





