Kerala gold price hike സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുത്തനെ ഉയര്‍ന്നു. ഇന്നലെ രണ്ട് തവണകളിലായി വില കുറഞ്ഞിരുന്നു. ഇന്ന് പവന് 520 രൂപയാണ് വര്‍ദ്ധിച്ചത്. ഒരു പവന്‍ 22 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില നിലവില്‍ 95,760 രൂപയാണ്. ഏറ്റവും കുറഞ്ഞ പണിക്കൂലിയായ 5 ശതമാനവും ജിഎസ്ടി മൂന്ന് ശതമാനവും ഹാള്‍മാര്‍ക്കിങ് ചാര്‍ജും ചേര്‍ത്താല്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാന്‍ ഒരു ലക്ഷത്തിന് അടുത്ത് നല്‍കണം.
|
യുഎസ് ഡോളര്‍ നിരക്കുകളിലെ ഇടിവും ട്രംപ് ഭരണത്തിലേറിയതിന് പിന്നാലെ ഉണ്ടായ രാഷ്ട്രീയ അനിശ്ചിതത്വവും സ്വര്‍ണ്ണ വില കുതിച്ചുയരുന്നതിന് പിന്തുണ നല്‍കുന്നുണ്ടെന്ന് വിദഗ്ദര്‍ പറഞ്ഞു. ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ് അസോസിയേഷന്‍ അന്താരാഷ്ട്ര വിലയെ അനുസൃതമാക്കിയാണ് കേരളത്തില്‍ വില നിശ്ചയിക്കുന്നത്. അന്താരാഷ്ട്ര വിപണി നിരക്കുകള്‍, ഇറക്കുമതി തീരുവകള്‍, നികുതികള്‍, വിനിമയ നിരക്കുകളിലെ ഏറ്റക്കുറച്ചിലുകള്‍ എന്നിവയാണ് പ്രധാനമായും ഇന്ത്യയിലെ സ്വര്‍ണ വിലയെ സ്വാധീനിക്കുന്നത്
ഇന്നത്തെ വില വിവരങ്ങള്‍
ഒരു ഗ്രം 22 കാരറ്റ് സ്വര്‍ണം: 11970 രൂപ
ഒരു ഗ്രം 18 കാരറ്റ് സ്വര്‍ണം: 9845 രൂപ
ഒരു ഗ്രം 14 കാരറ്റ് സ്വര്‍ണം: 7665 രൂപ
ഒരു ഗ്രം 9 കാരറ്റ് സ്വര്‍ണം: 4945 രൂപ
വെള്ളിയുടെ വില കുത്തനെ ഉയര്‍ന്നിട്ടുണ്ട്. സ്വര്‍ണ്ണത്തേക്കാള്‍ വെള്ളി ആഭരണങ്ങള്‍ക്ക് പ്രചാരമുള്ള പ്രദേശങ്ങളില്‍ വെള്ളിയുടെ ഡിമാന്‍ഡ് വലിയതോതില്‍ കൂടിയിട്ടുണ്ട്. ഒരു ഗ്രാം വെള്ളിയുടെ വില ഇന്ന് 185 രൂപയായി.



